
Actor
കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല, ഇതൊക്കെ ഓരോ സാഹചര്യങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലുകൾ; രഞ്ജി പണിക്കർ
കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല, ഇതൊക്കെ ഓരോ സാഹചര്യങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലുകൾ; രഞ്ജി പണിക്കർ

ഇന്ന് രാവിലെയായിരുന്നു നടിമാരുടെ ലൈം ഗികാരോപണമുയർന്നതിനെ തുടർന്ന് രഞ്ജിത്തും സിദ്ദിഖും സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത്. എന്നാൽ ഇപ്പോഴിതാ ഇവരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ പറ്റില്ലെന്ന് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. കുറ്റാരോപിതർക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന് ഉത്തരം പറയേണ്ടത് സർക്കാരും അതിന്റെ സംവിധാനങ്ങളുമാണ്.
കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ പറ്റില്ല. കുറ്റം തെളിയുന്നത് വരെ കു റ്റാരോപിതരാണ് അവരെല്ലാം. അവർക്കും ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്.
എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങൾ സിനിമയിലുണ്ട്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെ. രഞ്ജിത്ത് രാജിവെച്ച് സ്വന്തം താൽപര്യപ്രകാരമായിരിക്കും. സമ്മർദം ഉണ്ടായതു കൊണ്ടാരിക്കില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് സർക്കാർ ആണ്. എടുത്ത് ചാടിയുള്ള നടപടിയല്ല സർക്കാർ ചെയ്യേണ്ടത്. എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരെ അ തിക്രമങ്ങൾ നടക്കുന്നുണ്ട്. നീതി ഉറപ്പാക്കരുത് എന്ന് ആരും നിലപാട് എടുക്കില്ല.
ജനാധിപത്യ സമൂഹത്തിൽ ആർക്കും അങ്ങനെയൊരു നിലപാട് എടുക്കാനാകില്ല. ഇതൊക്കെ ഓരോ സാഹചര്യങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലുകളാണെന്നും രഞ്ജി പണിക്കർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...