
Movies
വിജയുടെ ഗോട്ടിന് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ്
വിജയുടെ ഗോട്ടിന് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ്
Published on

തെന്നിന്ത്യൻ പ്രേക്ഷകരും വിജയ് ആരാധകരും ഏരെ പ്രതീക്ഷയോടെ കാത്തിരിക്കുന് ചിത്രമാണ് ദി ഗോട്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.
ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷൻ മൂഡിലുള്ള ചിത്രത്തിന്റെ ട്രെയിലർ മിനിറ്റുകൾക്കകം തന്നെ 2 മില്യണിലധികം പ്രേക്ഷകർ ആണ് കണ്ടത്.
ഗോട്ടിന്റെ കഥ സാങ്കൽപ്പികമാണ്. ഞങ്ങൾ അത് യാഥാർത്ഥ്യത്തോട് അടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. റോ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്എടിഎസ് എന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ചുറ്റിപ്പറ്റിയുള്ളതാണ് ദി ഗോട്ട് എന്നാണ് ചിത്രത്തിന്റെ സംവിധാകൻ വെങ്കട്ട് പ്രഭു ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് പറഞ്ഞത്.
സെപ്റ്റംബർ അഞ്ചിന് ഗോട്ട് തിയേറ്ററുകളിൽ എത്തും. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.
എന്നാൽ ചിത്രത്തിന് ഓഡിയോ ലോഞ്ചോ മറ്റ് പ്രീ റിലീസ് ഇവന്റുകളോ ഉണ്ടായിരിക്കില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വിന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്. സിനിമയുടേതായി പുറത്തുവിട്ട വിസിൽ പോടു മുതൽ സ്പാർക്ക് വരെയുള്ള ഗാനങ്ങൾക്ക് ലഭിച്ച മോശം പ്രതികരണം മൂലമാണ് ഈ തീരുമാനത്തിന് കാരണം എന്നാണ് റിപ്പോർട്ട്.
എന്നാൽ യുവൻ ശങ്കർരാജയുടെ സഹോദരിയും ഗായികയുമായ ഭവതാരിണി വിയോഗവും ഈ തീരുമാനത്തിന് കാരണമാണെന്ന് സൂചനകളുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയത്. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...