ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സൽമാൻ ഖാൻ അവിവാഹിതനാണ്.
ഇപ്പോൾ ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ സൽമാനുമായി അന്ന് പ്രചരിച്ചിരുന്ന ഗോസിപ്പുകൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഐശ്വര്യയും സൽമാൻ ഖാനും രഹസ്യമായി വിവാഹിതരായെന്ന് അക്കാലത്ത് പ്രചരിച്ചിരുന്നു. ലൊനാവലയിലെ സൽമാന്റെ വീട്ടിൽ വച്ചായിരുന്നു നിക്കാഹ് നടന്നത്. അതിന് മുന്നോടിയായി ഐശ്വര്യ ഇസ്ലാം മതം സ്വീകരിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ചടങ്ങളിൽ പങ്കെടുത്തിരുന്നതെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.
എന്നാൽ ഐശ്വര്യയൊ സൽമാനോ ഇത്തരം വാർത്തകളോടൊന്നും പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന് സൽമാന്റേയും ഐശ്വര്യയുടേയും വീട്ടുകാർ പങ്കെടുത്തിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. വിവാഹം ശേഷം ഇരുവരും ഹണിമൂൺ ആഘോഷിക്കാനായി ഇരുവരും ന്യൂയോർക്കിലേക്ക് പോയെന്നും തിരിച്ച് മുംബൈയിൽ വന്നിറങ്ങിയതോടെയാണ് ഇക്കാര്യം പുറത്തായതെന്നുമായിരുന്നു റിപ്പോർട്ടുകൾ. അന്ന് ബോളിവുഡ് തന്നെ ഞെട്ടിയിരുന്നു.
പിന്നാലെ വാർഷങ്ങൾക്ക് ശേഷം ഐശ്വര്യ ഈ വാർത്തകളോട് പ്രതികരിക്കുകയും ചെയ്തു. അത് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇൻഡസ്ട്രി മുഴുവൻ അറിയുമായിരുന്നില്ലേ? ഇതൊരു ചെറിയ ഇൻഡസ്ട്രിയാണ്. മാത്രവുമല്ല, അമ്മയുടെ ആക്സിഡന്റിന് ശേഷം കുടുംബത്തൊപ്പം പോലും അധികം സമയം ചെലവിടാൻ സാധിച്ചിട്ടില്ല. വിവാഹം പോലെ വലിയൊരു കാര്യം നിഷേധിക്കുന്ന ആളല്ല ഞാൻ. അത് സംഭവിച്ചിരുന്നുവെങ്കിൽ ഞാൻ അഭിമാനത്തോടെ തുറന്നു പറഞ്ഞേനെ. പിന്നെ കല്യാണം കഴിക്കാൻ എവിടെയാണ് സമയം? അത് തീർത്തും വിവരക്കേടാണ് എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
സൽമാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പ്രണയ തകർച്ചയ്ക്ക് പിന്നാലെ ഐശ്വര്യ ഉന്നയിച്ചത്. സൽമാൻ മദ്യപിച്ച് മോശമായി പെരുമാറുമെന്നും തന്റെ കരിയറിന്റെ കാര്യങ്ങൾ പോലും സൽമാൻ ആയിരുന്നു നിയന്ത്രിച്ചിരുന്നതെന്നും മാനസികവും ശാരീരികവുമായി തന്നെ പരുക്കേൽപ്പിച്ചതായും ഐശ്വര്യ ആരോപിച്ചിരുന്നു. സൽമാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഐശ്വര്യ ആരോപിച്ചിരുന്നു. സൽമാനുമായുള്ള പ്രണയം ബന്ധം അവസാനിപ്പിച്ചതിനൊപ്പം തന്നെ പ്രൊഫഷണൽ ബന്ധവും ഐശ്വര്യ ഉപേക്ഷിച്ചിരുന്നു. ഇനിയൊരിക്കലും താൻ സൽമാനൊപ്പം അഭിനയിക്കില്ലെന്ന കാര്യം ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെയാണ് അറിയിക്കുന്നത്.
സൽമാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്റോയുമായി അടുപ്പത്തിലാകുന്നത്. തന്നെ സൽമാൻ ഖാൻ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി വിവേക് ഒബ്റോയ് ആരോപിച്ചിരുന്നു. ഒരുകാലത്ത് ഭാവിയിലെ സൂപ്പർ താരമായി കരുതിയിരുന്ന വിവേക് ഒബ്റോയിയുടെ കരിയർ അവസാനിപ്പിച്ചതിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നാണ് ഗോസിപ്പുകൾ. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.പിന്നീടാണ് ഐശ്വര്യ റായ് അഭിഷക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...