വിജയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ദി ഗോട്ട്. പ്രഖ്യാപന ദിവസം മുതൽ തന്നെ പ്രേക്ഷകർ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തുന്നുവെന്നതും ഡീ ഏജിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയ് യെ കൂടുതൽ ചെറുപ്പമായി കാണാനാകുമെന്നതുമായിരുന്നു പ്രേക്ഷകരിലെ ആകാംക്ഷയുണർത്തിയ കാര്യം.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ആരാധകർക്ക് നിരാശ നൽകുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ചിത്രത്തിന് ഓഡിയോ ലോഞ്ചോ മറ്റ് പ്രീ റിലീസ് ഇവന്റുകളോ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നിലെ കാരണത്തെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
സിനിമയുടേതായി പുറത്തുവിട്ട സ്പാർക്ക്, വിസിൽ പോടു എന്നീ ഗാനങ്ങൾക്ക് വളരെ മോശം പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല, ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ ശങ്കർരാജയുടെ സഹോദരി ഭവതാരിണി വിയോഗവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നുണ്ട്.
സ്പാർക്ക് എന്ന ഗാനത്തിന് കടുത്ത ട്രോളുകളാണ് വരുന്നത്. മാത്രമല്ല, വിജയുടെ മേക്കോവറിൽ ആരാധകർ അതൃപ്തരുമാണ്. പലരും ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിട്ടുമുണ്ട്. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന ചിത്രമാണിത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 5 നാണ് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നത്.
വിനായക ചതുർഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റർടൈൻമെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയിരിക്കുന്നത്.
സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....