
Actor
മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും!, ദുരന്തഭൂമിയിലേയ്ക്കെത്തുക ആർമി ക്യാമ്പിലെത്തിയ ശേഷം
മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും!, ദുരന്തഭൂമിയിലേയ്ക്കെത്തുക ആർമി ക്യാമ്പിലെത്തിയ ശേഷം
Published on

ഉരുൾപൊട്ടലിന്റെ കയങ്ങളിൽപ്പെട്ട് തകർന്നടിഞ്ഞ വയനാട് സന്ദർശിക്കാൻ മോഹൻലാൽ ഇന്ന് എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമിയിലേയ്ക്കെത്തുക. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അദ്ദേഹം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദർശനം.
വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാനും സ്വന്തം ജീവൻ പോലും മറന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതിന് നന്ദിയെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ അഭിനന്ദിക്കുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഞങ്ങൾ മുമ്പും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദു ഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും ഐക്യത്തോട നിൽക്കണമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, ഉരു ൾപൊട്ടലിൽ മ രിച്ചവരുടെ എണ്ണം 340 ആയി ഉയർന്നു. കാണാതായാവർക്കായി അഞ്ചാം ദിനവും തിരച്ചിൽ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ചാലിയാറിലും പരിശോധന തുടരും. 84പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 146 മൃത ദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃ തദേഹം ഇന്ന് പൊതു ശ്മ ശാനങ്ങളിൽ സംസ്കരിക്കും.
തിരച്ചിൽ ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃ തദേഹവും ശരീ രഭാഗങ്ങളും ഉൾപ്പെടെ 341 പോസ്റ്റ്മോർട്ടം നടത്തി. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...