“ഇനി സിനിമയിലേക്ക് എന്റെ പേര് പോലും കാണില്ല എന്ന് കരുതിയ എന്റെ രണ്ടാം ജീവിതത്തിന്റെ രക്ഷകർ അവരാണ് ” – ഷൈൻ ടോം ചാക്കോ
ഒരു രാത്രികൊണ്ട് സിനിമ നടനായ ആളല്ല , ഷൈൻ ടോം ചാക്കോ. അതിനായി ധാരാളം പ്രയത്നിക്കുകയും ചെറിയ വേഷങ്ങളിലൂടെ അരങ്ങേറ്റം കുറിക്കുകയൂം ചെയ്ത നടനാണ് ഷൈൻ . ഇപ്പോൾ നായകനായി സജീവമായി നിൽക്കുന്ന ഷൈൻ , ഒരിക്കൽ വലിയൊരു ഇരുണ്ട കാലത്തിലൂടെ കടന്നു പോയി. ഒരു കേസിൽ പെട്ട ഷൈൻ തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്നാണ് കരുതിയത് . എന്നാൽ ആ കാലത്തിൽ നിന്നും കൈ പിടിച്ചുയർത്തിയ സിനിമയെ പറ്റിയും ആ കാലത്തെ പറ്റിയും ഷൈൻ ടോം മനസ് തുറക്കുന്നു.
ഷൈൻ ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ;
സൈഗാൾ പാടുകയാണ്…
3 വർഷങ്ങൾക്ക് മുന്നേയാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നത് കുറച്ചും കൂടെ ആഴത്തിൽ പറഞ്ഞാൽ ഒരു ഇരുണ്ട കാലഘട്ടം കഴിഞ്ഞു പുറത്തു വന്ന് ചെയ്ത ആദ്യ സിനിമ… ജീവിതവും കരിയറും വഴി മുട്ടി നിന്ന സമയം എന്ത് ചെയ്യണം എന്നോ അല്ലെങ്കിൽ ഇനി എന്ത് എന്നോ ഒന്നും അറിയാതെ നിന്നിരുന്ന സമയത്താണ് വീണ്ടും ഒരു വെളിച്ചമായി സിബി മലയിൽ സാറും , T A റസാക്ക് സാറും ഈ സിനിമയുടെ കഥയുമായി എന്റെ അരികിലേക്ക് വന്നത്… ഈ പടം ആദ്യം എന്നെ വെച്ചു ചെയ്യണം എന്നായിരുന്നു അവർ തീരുമാനിച്ചിരുന്നത്… വിധി എന്ന രണ്ടക്ഷരം ചിലപ്പോൾ കോമാളിയായി നമ്മളെ നോക്കി പരിഹസിക്കുന്നത് കാണാം , അതിന് ശേഷമാണ് എന്റെ പേരിൽ ഒരു കേസ് വരുന്നതും പിന്നീട് കുറെ കാലം ജീവിതം തന്നെ കൈ വിട്ടു പോയി എന്ന അവസ്ഥയിൽ എത്തിയത്…
ഇനി സിനിമയിലേക്ക് എന്റെ പേര് പോലും കാണില്ല എന്ന അവസ്ഥയിൽ നിന്ന് ഇന്ന് ഒരുപാട് മെച്ചപ്പെട്ട എന്റെ രണ്ടാം ജീവിതത്തിന്റെ രക്ഷകർ തന്നെയാണ് ഇവർ രണ്ടു പേരും… ഈ സിനിമ ഇനി എന്നെ വെച്ചു ചെയ്യാൻ പറ്റ്വോ എന്ന് അവർ ആലോചിച്ചപ്പോൾ ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന എന്റെ ഗുരുനാഥൻ കമൽ സാർ തന്നെയാണ് സിബി സാറിനെ വിളിച്ച് ഈ സിനിമ ഷൈനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് പറഞ്ഞത്… ഈ കഥയുമായി അവർ എന്റെ അരികിലേക്ക് വരുമ്പോൾ ഒരു സിനിമ ചെയ്യാൻ ഉള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ അന്ന്… ഈ സിനിമ ഞാൻ ചെയ്യണം എന്നും വീണ്ടും സിനിമയിൽ പഴയത് പോലെ സജീവമാവണം എന്നും വാശി പിടിച്ചത് ഇവർ രണ്ടുപേരും തന്നെയായിരുന്നു…
അങ്ങനെ രണ്ടാം ജീവിതത്തിലെ ആദ്യ സിനിമയുടെ ഷൂട്ടിങ് സമയങ്ങളിൽ പലപ്പോഴും പഴയ കാര്യങ്ങൾ ഓർത്ത് എന്റെ കണ്ണു നിറയുന്നത് കണ്ട് റസാക്ക് ഇക്കാ പറഞ്ഞത് ഇന്നും എന്റെ കാതുകളിൽ അത് വല്ലാതെ ഇരമ്പുന്നു.
” ഷൈനേ , കുട എടുക്കാതെ മഴയത്ത് പെട്ട് പോകുമ്പോൾ അല്ലെ മഴ നമ്മുക്ക് അനുഭവിക്കാൻ പറ്റു… ആ മഴ നീ അറിയാതെ നനയുന്നതാണ് അല്ലാതെ മനപൂർവം അല്ല എന്നുള്ള തോന്നൽ എന്നും നിന്റെ ഉള്ളിൽ വേണം… അത് ഒരു നശിച്ച ഓർമയായി നീ തന്നെ സ്വയം മറക്കണം , അല്ലാതെ അത് ഓർത്ത് എന്നും നിന്റെ ജീവിതം നശിപ്പിക്കുന്ന ഒരു മഴ ആകരുത് അത് ”
റസാക്ക് ഇക്കാ ഈ പറഞ്ഞു തന്ന വരികൾ കേവലം ചില വാക്കുകൾ മാത്രമല്ല എനിക്ക് ഇന്ന് , എന്റെ ജീവിതം മുൻപോട്ട് നയിക്കുന്ന ഒരു പ്രാർത്ഥനയും കൂടെയാണ് അത്… ഇന്നും എനിക് മറക്കാൻ പറ്റില്ല റസാക്ക് ഇക്കയുടെ അടുത്തു നിന്ന് ലഭിച്ച ആ വരികളുടെ ശക്തി എത്ര വികരമുള്ളതാണ് എന്ന്
2016ൽ റസാക്ക് ഇക്കാ എന്നെയും ഈ ലോകത്തെ വിട്ടു പോകുകയും ചെയ്തു… പക്ഷെ ഇന്നും ഞാൻ ഏറ്റവും മനോഹരമായി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും നെഞ്ചോട് ഒരുപാട് അടുപ്പത്തിൽ ചേർത്തു വെക്കുകയും ചെയ്യുന്ന സിനിയാണ് സൈഗാൾ പാടുകയാണ് എന്ന സിനിമ കാരണം ഇതാണ് എന്റെ പുനർജന്മത്തിന് ജീവൻ നൽകിയ ആത്മാവ്
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...