ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. യുട്യൂബ് ചാനൽ ഏറ്റവും സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നത് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. മാത്രമല്ല നാല് മക്കളിൽ ഏറ്റവും ജനപ്രിയയും ഓസി എന്ന് വിളിപ്പേരുള്ള ദിയ തന്നെയാണ്. ദിയ ഈ വരുന്ന സെപ്റ്റംബറിൽ വിവാഹിതയാകും. ദിയയുടെ സുഹൃത്തായ അശ്വിൻ ഗണേഷാണ് വരൻ. നിലവിൽ വിവാഹത്തിന്റെ തിരക്കുകളിലാണ് ഇരുവരും.
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ദിയ പങ്കിട്ട ഏറ്റവും പുതിയ വ്ലോഗാണ്. അമ്മായിയമ്മയായ സിന്ധുവിന്റെ കൈപുണ്യം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന അശ്വിനെയാണ് വിഡിയോയിൽ കാണാനാകുക. കഴിഞ്ഞ ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്തതിനാൽ അശ്വിനെ തന്റെ വീട്ടിലേക്ക് ഉച്ച ഭക്ഷണം കഴിക്കാനായി ക്ഷണിച്ചതിനെക്കുറിച്ചുള്ള വീഡിയോയാണ് ദിയ പങ്കിട്ടത്.
മാത്രമല്ല ഇതിനെ കുറിച്ച് അമ്മ സിന്ധുവിനോട് ചോദിച്ചിരുന്നെന്നും അമ്മയ്ക്ക് പൂർണ്ണ സമ്മതം ആയിരുന്നെന്നും ദിയ പറഞ്ഞിരുന്നു. ദിയയ്ക്ക് മുമ്പ് തന്നെ അശ്വിന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച് അറിഞ്ഞതും ഭക്ഷണം ഒരുക്കിയതും സിന്ധു തന്നെയാണെന്നും അശ്വിൻ മീൻ കഴിക്കാത്തതിനാൽ ചിക്കൻ കറി വെക്കാമെന്നായിരുന്നു അമ്മ സിന്ധു പറഞ്ഞതെന്നും ദിയ പറയുന്നുണ്ട്.
അതേസമയം അശ്വിൻ എത്തിയപ്പോൾ അശ്വിനെ കംഫേർട്ടാക്കാനായി ദിയയും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്ന കാര്യം ആരാധകർ ശ്രദ്ധിച്ചിരുന്നു. അശ്വിനെ സിന്ധുവും ദിയയുടെ സഹോദരിമാരുമെല്ലാം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് സ്വീകരിച്ചതും സംസാരിച്ചതും.
ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. ഇതിൽ ഏറെ പ്രാധാന്യം നൽകിയത് അമ്മായിയമ്മ മരുമകൻ കോമ്പോയാണ്. വിവാഹത്തിന് മുമ്പ് ഇതൊന്നും ചെയ്യുന്നതിൽ തെറ്റില്ല… ദിയയ്ക്ക് മാച്ച് അശ്വിൻ തന്നെ, സിന്ധുവിനും അശ്വിനോട് ഒരു കരുതലുണ്ടെന്നും ദിയ ഭാഗ്യവതിയാണെന്നും ഒക്കെയാണ് കമന്റ് വരുന്നത്.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...