രമേശ് നാരായണൻ സിനിമയ്ക്കു മാത്രമല്ല സാംസ്കാരിക ലോകത്തിന് തന്നെ അപമാനമാണ്! ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും ഒരു അപസ്വരം- ആലപ്പി അഷ്റഫ്

എം.ടി വാസുദേവന് നായരുടെ ജന്മദിനാഘോഷ വേദിയില് നടന് ആസിഫ് അലിയെ അപമാനിച്ച സംഗീതജ്ഞന് രമേഷ് നാരായണനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ആലപ്പി അഷ്റഫ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘കലാമണ്ഡലംകാരി കലാഭവൻ മണിയുടെ അനുജനോട്കാട്ടിയ അതേ മനോഭാവം. ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് അയാൾക്ക്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും ഒരു അപസ്വരം.
വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്കു മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണ് . വിഡിയോ കണ്ടവരെ വിഡ്ഢികളാക്കിക്കൊണ്ട്, മാപ്പു പറച്ചിലിൽ പോലും മാന്യത പുലർത്താതെ പച്ചക്കള്ളം പറയുന്നു. ‘ആസിഫിനെ മുതുകത്ത് തട്ടി തലോടി’ എന്നൊക്കെ. അൽപത്തരവും ധാർഷ്ട്യവും കാണിച്ചവരെല്ലാം മലാളികളുടെ മനസ്സിൽ എന്നും ഒറ്റപ്പെട്ട ചരിത്രമേയുള്ളു. അവഹേളിക്കപ്പെട്ട നിമിഷത്തിൽ ആദ്യമൊന്ന് അന്ധാളിച്ചു എങ്കിലും വളരെ പക്വതയോടെ, വിനയത്തിന്റെ ഒരു ചെറു പുഞ്ചിരിയോടെ ആ അൽപന് മറുപടി കൊടുത്തു ആസിഫ്. വെറുപ്പിന്റെയും വേർതിരിവ്വിന്റെയും വക്താക്കൾക്കിടയിൽ, നമുക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരാം. എന്നിങ്ങനെയായിരുന്നു ആലപ്പി അഷ്റഫ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് .
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...