
featured
ദിലീപിന്റെ നാക്ക് പിഴച്ചു! ആ വീഡിയോ പുറത്ത്! വിരട്ടി സുപ്രീം കോടതി; ഇനി അത് സംഭവിക്കും, പൊട്ടിക്കരഞ്ഞ് കുടുംബം!
ദിലീപിന്റെ നാക്ക് പിഴച്ചു! ആ വീഡിയോ പുറത്ത്! വിരട്ടി സുപ്രീം കോടതി; ഇനി അത് സംഭവിക്കും, പൊട്ടിക്കരഞ്ഞ് കുടുംബം!

ജനപ്രിയനായകൻ ദിലീപിന് നിരവധി വിവാദങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. എങ്കിലും ദിലീപെന്ന നടനെ സ്നേഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇടയ്ക്കിടെ താരത്തിൻറെ വാക്കുകൾ വെെറാലാകുകയും പിന്നീട് അത് വിമർശനങ്ങൾക്ക് വഴിവെക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ താരത്തിന് തന്നെ വിനയായിരിക്കുകയാണ്.
അതേസമയം മലയാള സിനിമ ഇന്ന് ഒരുപാട് മാറിയെങ്കിലും അപ്ഡേറ്റാകാതെ പഴയ ടൈപ്പ് കോമഡികളും ബോഡിഷെയ്മിങ്ങുകളുമാണ് ദിലീപ് ഇപ്പോഴും പിന്തുടരുന്നത്. നേരത്തെ ഇറങ്ങിയ പച്ചക്കുതിര, കുഞ്ഞിക്കൂനൻ, സൗണ്ട് തോമ എന്നീ സിനിമകൾ ഭിന്നശേഷിക്കാരെ അങ്ങേയറ്റം പരിഹസിക്കുന്ന സിനിമകളായിരുന്നു. എന്നാൽ ഇനി അത് നടക്കില്ല.
കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരെ കളിയാക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ ഇനിമുതൽ സിനിമയിൽ പാടില്ലെന്നും പഴഞ്ചൻ രീതികൾ വെച്ചുള്ള പ്രയോഗങ്ങൾ ഭിന്നശേഷിക്കാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും സുപ്രീം കോടതി വിധിച്ചത്.
ഇതിന് പിന്നാലെ ദിലീപിന്റെ പഴയ ഒരു അഭിമുഖം ട്രോളന്മാർ കുത്തിപ്പൊക്കി. നാലു മാസങ്ങൾക്ക് മുൻപ് ഇറങ്ങിയ തങ്കമണിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ബോഡിഷെയ്മിങ്ങിനെപ്പറ്റി പരാമർശിച്ചത്.
” ഒന്നും തന്നെ നമ്മുക്ക് പറയാൻ പറ്റാത്ത അവസ്ഥ. എന്തെങ്കിലും പറഞ്ഞാൽ ബോഡി ഷെയ്മിങ്ങിന്റെ കാര്യം പറഞ്ഞിട്ട് നമ്മളെ തടയും. അത് പറയണ്ട, അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞാണ് ഇവർ തടയുന്നത്. അപ്പോൾ ഞാൻ അവരോട് ചോദിക്കും, ഇതൊരു നിയമമാണോ? നിയമമുണ്ടെങ്കിൽ നമ്മളത് പാലിക്കണം. ഇതിപ്പോൾ കുറച്ച് ആൾക്കാർ ഉണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ” എന്നാണ് ദിലീപ് അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഈ അഭിമുഖത്തിലെ ഭാഗത്തോടൊപ്പം സുപ്രീം കോടതി വിധിയുടെ ഫോട്ടോയും വെച്ചാണ് പലരും ട്രോൾ വീഡിയോ നിർമിച്ചിരിക്കുന്നത്.
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തില് മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ...
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഒരു പച്ചയായ സിനിമാക്കാരൻ. താര പുത്രനെന്ന ലേബലില്ലാതെ , തന്റെ കഠിനാധ്വാനവും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...