Actress
ശോഭനക്ക് ഏറ്റവും ഇഷ്ടമുള്ള നടി ഇതാ…!! അന്ന് മീര ജാസ്മിനും മഞ്ജു വാര്യരും ചെയ്തത്!തുറന്നടിച്ച് ശോഭന…! അമ്പരന്ന് ആ നടി!
ശോഭനക്ക് ഏറ്റവും ഇഷ്ടമുള്ള നടി ഇതാ…!! അന്ന് മീര ജാസ്മിനും മഞ്ജു വാര്യരും ചെയ്തത്!തുറന്നടിച്ച് ശോഭന…! അമ്പരന്ന് ആ നടി!
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച പ്രതിഭയാണ് ശോഭന. മലയാള സിനിമയിൽ ഇന്ന് നിരവധി നടിമാർ വന്നുപോയെങ്കിലും ശോഭനയുടെ തട്ട് താണുതന്നെയിരിക്കും. അഭിനയമാണോ സൗന്ദര്യമാണോ നൃത്തത്തിലെ ഗ്രേസാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം എന്ന് ആർക്കും നിർവ്വചിക്കാൻ ആകുന്നതല്ല.
എന്നാൽ ഇപ്പോൾ അതിനപ്പുറം താരത്തിന്റെ സ്വഭാവ സവിശേഷതയാണ് ചർച്ചയാകുന്നത്. മലയാളത്തിലെ മികച്ച അഭിനേത്രിമാരെ അഭിനന്ദിക്കാൻ ശോഭന ഒരിക്കലും മടി കാണിച്ചിട്ടില്ല.അത്തരത്തിൽ ഒരു അഭിമുഖമാണ് വൈറലാകുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശോഭനക്ക് ഏറ്റവും ഇഷ്ടമുള്ള നേടിയെതെന്ന ചോദ്യത്തിന് മീര ജാസ്മിൻ എന്നായിരുന്നു ശോഭന ഉത്തരം നൽകിയത്. മീരയുടെ ഏത് സിനിമയാണ് ഇഷ്ടമെന്ന ചോദിത്തിനു, സിനിമയല്ല മീരയുടെ ആറ്റിറ്റ്യൂഡ് ആണ് തനിക്കിഷ്ടമെന്നാണ് ശോഭന വ്യക്തമാക്കിയത്.
മീരയുടെ ജീവിതത്തെക്കുറിച്ചായാലും സാധാരണ മലയാള നടിമാരിൽ കാണാത്ത, വളരെ സ്വതന്ത്ര്യമായി ചിന്തിക്കുകയും അത് എക്സ്പ്രസ് ചെയ്യുകയും ചെയ്യുന്ന നടിയാണ് മീരയെന്ന് അന്ന് ശോഭന കൂട്ടിച്ചേർത്തു.
അതേസമയം നേരത്തെ നടി മഞ്ജു വാര്യരെക്കുറിച്ചും ശോഭന വാചാലയായിരുന്നു. പല തവണ മഞ്ജുവിനെ കണ്ടിട്ടുണ്ടെന്നും മഞ്ജുവിനെ കാണുമ്പോഴെല്ലാം തനിക്കൊരു ഫാൻ മൊമന്റാണെന്നും ശോഭന അന്ന് വ്യക്തമാക്കി. മഞ്ജു വളരെ ഒറിജിനലാണ്. വളരെ ജെനുവിൻ പേഴ്സണാണ്. ബഹുമുഖ പ്രതിഭയായ മഞ്ജുവിനോട് തനിക്ക് ആരാധനയുണ്ടെന്നും ശോഭന അന്ന് വ്യക്തമാക്കിയിരുന്നു.