
Malayalam
ഗുരുവായൂരമ്പല നടയിൽ ‘അഴകിയ ലൈല’ ഉപയോഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സംഗീത സംവിധായകൻ
ഗുരുവായൂരമ്പല നടയിൽ ‘അഴകിയ ലൈല’ ഉപയോഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സംഗീത സംവിധായകൻ

കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തെത്തിയ പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ചിത്രം മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മികച്ച കളക്ഷനോടെയാണ് മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തിൽ ‘അഴകിയ ലൈല’ എന്ന ഗാനം ഉപയോഗിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സിർപ്പി.
മെയ് 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂൺ 27ന് ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തിൽ ഈ ഗാനം എത്തിയതിനെതിരെ സിർപ്പി രംഗത്തെത്തിയത്. ഈ സംഭവം എന്നെ ഏറെ വിഷമിപ്പിച്ചു, എന്നാൽ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊന്നും താനില്ലെന്നും സിർപ്പി പറഞ്ഞു.
കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്സിലെങ്കിലും കൊടുക്കണം ആയിരുന്നു. സിനിമ ഇതുവരെ താൻ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്സിൽ ചേർക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടും. പാട്ടിന്റെ അവകാശം നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയിൽ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താൻ അറിഞ്ഞില്ല, ആരും അറിയിച്ചില്ല എന്നുമാണ് സിർപ്പി വ്യക്തമാക്കിയിരിക്കുന്നത്.
1996ൽ ‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിർപ്പി ഒരുക്കിയ ഗാനമായിരുന്നു ‘അഴകിയ ലൈല’. കാർത്തിക്കും രംഭയും ജോഡികളായി എത്തിയ ഗാനം സൂപ്പർ ഹിറ്റായിരുന്നു. അതേസമയം, ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ ‘കൺമണി അൻപോട്’ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജയും രംഗത്തെത്തിയിരുന്നു
കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...