
Actress
മെഹന്ദി ചടങ്ങുകള്‍ക്ക് പിന്നാലെ ഹല്‍ദി ചിത്രങ്ങളുമായി മീര നന്ദന്,; ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും
മെഹന്ദി ചടങ്ങുകള്‍ക്ക് പിന്നാലെ ഹല്‍ദി ചിത്രങ്ങളുമായി മീര നന്ദന്,; ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്.
ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. ഇപ്പോള്‍ നടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിരുന്നു. ഹൽദി ചടങ്ങുകളിലും പങ്കെടുക്കാൻ മീരയുടെ അടുത്തുക്കളെല്ലാവരും എത്തിയിരുന്നു. നസ്രിയ നസീം, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ളവർ മെഹന്ദി ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ വിവാഹത്തിനു മുൻപായുള്ള ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഇതിലും താരത്തിന്റെ സുഹൃത്തുക്കളെല്ലാവരും എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മീരയും ഭാവി വരൻ ശ്രീജുവും നാട്ടിൽ എത്തിയത്. ജൂൺ 26 ബുധനാഴ്ച ആയിരുന്നു , മീര നന്ദൻ്റെ മെഹന്ദി ചടങ്ങ് നടന്നത്. ഇതോടെയാണ് വിവാഹ ആഘോഷങ്ങൾ ആരംഭിച്ചുവെന്ന സൂചന മീര നൽകിയത്.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ശ്രീജു. മാട്രിമോണി വഴി വന്ന ആലോചനയായിരുന്നു ഇതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്.
അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’. അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു . വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര പറഞ്ഞിരുന്നു. അതേസമയം തന്റെ ഭാവി വരന് വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വരുന്നതെന്നും മീര നന്ദന് പറഞ്ഞിരുന്നു.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ദുർഗ്ഗ കൃഷ്ണ. ജീവിതത്തിലേക്കൊരു പുത്തൻ സന്തോഷം വരുന്നുണ്ടെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലായി...
രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂയെങ്കിലും നടി അഖില ശശിധരനെ മലയാളി പ്രേക്ഷകർ പെട്ടെന്നൊന്നും മറക്കാനിടയില്ല. നടിയും നർത്തകിയും ആങ്കറുമായി പേരെടുത്ത...