Connect with us

മമ്മൂക്ക നോക്കുമ്പോള്‍ ഞാന്‍ ചെവിയില്‍ വെച്ച പഞ്ഞിയെടുത്ത് മൂക്കില്‍ വച്ചിരിക്കുന്നു. ഇത് കണ്ടതോടെ ഡാ… അവനെല്ലാം കോമഡിയാണെന്നും പറഞ്ഞ് തല്ലി, എന്നെ കുറേ ചീത്തയും വിളിച്ചു; ഫ്‌ലൈറ്റിലെ രസകരമായ സംഭവത്തെ കുറിച്ച് ദിലീപ്

Actor

മമ്മൂക്ക നോക്കുമ്പോള്‍ ഞാന്‍ ചെവിയില്‍ വെച്ച പഞ്ഞിയെടുത്ത് മൂക്കില്‍ വച്ചിരിക്കുന്നു. ഇത് കണ്ടതോടെ ഡാ… അവനെല്ലാം കോമഡിയാണെന്നും പറഞ്ഞ് തല്ലി, എന്നെ കുറേ ചീത്തയും വിളിച്ചു; ഫ്‌ലൈറ്റിലെ രസകരമായ സംഭവത്തെ കുറിച്ച് ദിലീപ്

മമ്മൂക്ക നോക്കുമ്പോള്‍ ഞാന്‍ ചെവിയില്‍ വെച്ച പഞ്ഞിയെടുത്ത് മൂക്കില്‍ വച്ചിരിക്കുന്നു. ഇത് കണ്ടതോടെ ഡാ… അവനെല്ലാം കോമഡിയാണെന്നും പറഞ്ഞ് തല്ലി, എന്നെ കുറേ ചീത്തയും വിളിച്ചു; ഫ്‌ലൈറ്റിലെ രസകരമായ സംഭവത്തെ കുറിച്ച് ദിലീപ്

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കി മലയാളസിനിമയുടെ മുന്‍ നിരയിലെത്താന്‍ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്.

സിനിമയിലും യഥാര്‍ഥ ജീവിതത്തിലുമൊക്കെ നര്‍മ്മം കൈകാര്യം ചെയ്യുന്ന നടനാണ് ദിലീപ്. എന്നാല്‍ അല്‍പം ഗൗരവ്വം കാത്തുസൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടിയെന്നാണ് പലരും പറയുന്നത്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് ദിലീപ്. എന്നാല്‍ അദ്ദേഹത്തെ പറ്റിച്ചൊരു സാഹചര്യത്തെ കുറിച്ച് പറയുകയാണ് ദിലീപിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപ് ഇതേ കുറിച്ച് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ഫ്‌ളൈറ്റ് യാത്ര നടത്തിയപ്പോള്‍ ഉണ്ടായ രസകരമായ സംഭവമാണ് ദിലീപ് പങ്കുവെച്ചത്. അന്ന് ഫ്‌ളൈറ്റില്‍ മമ്മൂക്ക എന്റെയടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്. ഇയര്‍ ബാലന്‍സ് ശരിയാക്കാനായി ഞാന്‍ ചെവിയിലൊരു കോട്ടണ്‍ വച്ചിരുന്നു. ഇടയ്ക്ക് വിന്‍ഡോയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ കൊച്ചിന്‍ എയര്‍പോര്‍ട്ട് കണ്ടു. കുറേനേരമായിട്ട് അത് തന്നെ ഇങ്ങനെ കാണുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മൂക്ക, ‘എടാ ഇത് ഇറങ്ങേണ്ട സമയമായല്ലോ, എന്താ ഇറങ്ങാത്തതെന്ന്’ ചോദിച്ചു. പുള്ളി വിന്‍ഡോയിലൂടെ എത്തി നോക്കിയപ്പോള്‍ എയര്‍പോര്‍ട്ടും കണ്ടു. ‘ആ എയര്‍പോര്‍ട്ടായല്ലോ, ഇതെന്താ മോളില്‍ തന്നെ നില്‍ക്കുന്നത്? ഇറങ്ങുന്നില്ലല്ലോ’ എന്ന് മമ്മൂക്ക പറഞ്ഞു. ആ… ഞാനിത് മൂന്നു തവണയായി കാണുന്നെന്ന് ഞാനും പറഞ്ഞു. ഇതിനിടയില്‍ പൈലറ്റിന്റെ അനൗണ്‍സ്‌മെന്റ് വന്നു. ഞാനും മമ്മൂക്കയും അത് ക്ലിയറായി കേട്ടതുമില്ല. ഇതോടെ പുള്ളി എന്നോട് ‘അതെന്താ പറഞ്ഞതെന്ന് ചോദിച്ചു.

‘ആ… ഞാന്‍ കേട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നു പോയി എന്നാണെന്നു തോന്നുന്നു എന്ന് തമാശരൂപേണ ഞാന്‍ പറഞ്ഞു. അതുകേട്ട് പുള്ളി ‘മിണ്ടാതിരിയെടാ’ എന്ന് പറഞ്ഞ് എന്നോട് ചൂടായി. ഞാന്‍ പറഞ്ഞുന്നേയുള്ളൂ, എനിക്ക് അങ്ങനെയാണ് തോന്നിയതെന്നായി ഞാന്‍. ഇതൂടി കേട്ടതോടെ മമ്മൂക്ക ആകെ അസ്വസ്ഥനായി തുടങ്ങി. എന്തൊരു കഷ്ടമാണിത്. എത്ര നേരമായി. വീട്ടില്‍ അന്വേഷിക്കുമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം ടെന്‍ഷനടിച്ചു കൊണ്ടിരിക്കുകയാണ്. ഫ്‌ളൈറ്റാണെങ്കില്‍ മുകളില്‍ തന്നെ നിന്ന് കറങ്ങി കൊണ്ടിരിക്കുകയാണ്. താഴെ ഇറങ്ങുന്നുമില്ല.

ഇതിനിടെ മമ്മൂക്ക നോക്കുമ്പോള്‍ ഞാന്‍ ചെവിയില്‍ വെച്ച പഞ്ഞിയെടുത്ത് മൂക്കില്‍ വച്ചിരിക്കുന്നു. ഇത് കണ്ടതോടെ ഡാ… അവനെല്ലാം കോമഡിയാണെന്നും പറഞ്ഞ് എന്നെയൊരു തല്ല്. മനുഷ്യന് ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് അവന്റെയൊരു തമാശ എന്നൊക്കെ പറഞ്ഞ് എന്നെ കുറേ ചീത്തയും വിളിച്ചു. എല്ലാവരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഇപ്പോഴും ഞങ്ങളിത് പറഞ്ഞും ചിരിക്കാറുണ്ടെന്നും ദിലീപ് പറയുന്നു

അതേസമയം പവി ദ കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തെത്തിയ ചിത്രം. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോണ്‍ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കറും’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്‌സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തില്‍ എന്നായിരുന്നു പ്രേക്ഷക പ്രതികരണം.

ഇതൊരു ഒന്നൊന്നര ദിലീപ് പടമാണ്. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രത്തിലേക്കാണ് ഈ സിനിമയും എത്തി നില്‍ക്കുന്നത്. തന്റെ ജനപ്രിയ നായകന്‍ ഇമേജിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും ഈ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നുവെന്നും അഭിപ്രായങ്ങള്‍ വ്‌നനിരുന്നു. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത.

Continue Reading
You may also like...

More in Actor

Trending

Recent

To Top