
Malayalam
പുഷ്പ 2 റിലീസ് നീട്ടി, കോടതിയിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; പരാതിയുമായി ആരാധകർ
പുഷ്പ 2 റിലീസ് നീട്ടി, കോടതിയിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; പരാതിയുമായി ആരാധകർ

പുഷ്പ ആദ്യ ഭാഗത്തിന് ശേഷം പുഷ്പ 2 വിനായി കാത്തിരിക്കുകയാണ് അല്ലു അർജുൻ. പുഷ്പ രാജായി അല്ലു അർജുനെത്തുന്ന ചിത്രത്തിനായി തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുകയാണ്. അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയപ്പോൾ ബോക്സ് ഓഫീസ് തൂക്കിയടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവരുടെ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും.
അതേസമയം ആദ്യം ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പുതുക്കിയ റിലീസ് തീയതി നിർമ്മാതാക്കൾ പുറത്തുവിട്ടു. ക്രിസ്മസ് റിലീസായി ഡിസംബർ ആറിന് ചിത്രം തിയറ്ററുകളിലെത്തുമെ ന്നാണ് നിർമ്മാതാക്കൾ പറയുന്നത്. പിന്നാലെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
‘ഇതെന്താ തമാശയാണോ? പ്രേക്ഷകരുടെ വികാരത്തെ തൊട്ട് കളിക്കുന്നോ ? പുഷ്പ ആരാധകരെ പ്രതിനിധീകരിച്ച് സിനിമ എത്രയും വേഗം റിലീസ് ചെയ്യാൻ ഞാൻ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് രോഷത്തോടെ ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. ‘ ഇത് എത്രാമത്തെ തവണയാണ് നിങ്ങൾ തീയതി മാറ്റുന്നത്. ഇത് ഒട്ടും ശരിയല്ല’ എന്നാണ് മറ്റൊരു ആരാധകന്റെ പരാതി. ‘ദയവായി ഇനിയും നീട്ടിവെക്കരുത്. ഇതില്ലാതെ ജീവിക്കാൻ പറ്റില്ല’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതേസമയം വൻ താരനിരയാണ് പുഷ്പ 2 വിലും അണിനിരക്കുന്നത്. ബാക്കിയുള്ള ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് അണിയറപ്രവർത്തകർ കാരണമായി പറയുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...