മോഹന്‍ലാലിന്റെ മുഖം നെഞ്ചില്‍ പച്ചകുത്തി ആരാധകന്; നേരിട്ട് കാണാനെത്തി സാക്ഷാല്‍ മോഹന്‍ലാല്‍; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തോടുള്ള ആരാധന പലവിധത്തിലും ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന പ്രകടിപ്പിച്ച ആരാധകന്റെ വീഡിയോയാണ് വൈറലായി മാറുന്നത്.
മോഹന്‍ലാലിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയാണ് ആരാധകന് സ്നേഹം പ്രകടിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ തന്റെ മുഖം നെഞ്ചില്‍ പതിപ്പിച്ച ആരാധനെ തന്നെ നേരില്‍ കാണാനെത്തി. അനീഷ് അശോകന് എന്ന ആരാധകനാണ് മോഹന്‍ലാലിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയത്.
ആരാധകന്റെ നെഞ്ചില്‍ പച്ച കുത്തിയതിന് സമീപത്തായി മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെ വീഡിയോയും ശ്രദ്ധനേടുന്നുണ്ട്. അനീഷിനൊപ്പം ഫോട്ടോയ്ക്കും പൊസുചെയ്ത ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് അനീഷ് മോഹന്‍ലാലിന്റെ ചിത്രം പച്ചകുത്തിയത്. പച്ച കുത്തുന്നതിന്റെ വീഡിയോ വിവിധ ഫാന്‍ പേജുകളിലൂടെയായി വൈറലായിരുന്നു.
ഇതിന് പിന്നാലെ ഇപ്പോഴാണ് മോഹന്‍ലാല്‍ നേരിട്ട് എത്തുന്നത്. മോഹന്‍ലാല്‍ ആരാധകരടക്കം നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പുങ്കുവച്ച വീഡിയോയില്‍ കമന്റ് ചെയ്യുന്നത്. അതേസമയം, മോഹന്‍ലാല്‍ തന്റെ സിനിമാ തിരക്കുകളിലാണ്. ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍, ശോഭനയ്ക്ക് ഒപ്പം മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രം L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രീക്വല്‍ ‘എമ്പുരാന്’ എന്ന ചിത്രവും പുരോഗമിക്കുകയാണ്. വൃഷഭ, റാം, റംമ്പാന്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍. അതേസമയം, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ സെപ്റ്റംബറില്‍ റിലീസിന് ഒരുങ്ങുകയാണ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...