
News
ലഹരിക്കേസില്‍ അറസ്റ്റിലായ നടി ഹേമയ്ക്ക് ജാമ്യം
ലഹരിക്കേസില്‍ അറസ്റ്റിലായ നടി ഹേമയ്ക്ക് ജാമ്യം

ബെംഗളൂരു ലഹരിക്കേസില്‍ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്ക്ക് ജാമ്യം. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്ന നടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് നടി പറയുന്നതും വീഡിയോയില്‍ കാണാം.
റേവ് പാര്‍ട്ടിയില്‍ നടി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്. െ്രെകം െ്രെബഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായപ്പോള്‍ ഇവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പോട്ടിക്കരഞ്ഞിരുന്നു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ നിരപരാധിയാണ്. അവര്‍ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്.
ഞാന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. ഞാന്‍ പങ്കുവച്ച വീഡിയോ ഹൈദരാബാദില്‍ നിന്നുള്ളതാണ് ബെംഗളൂരുവിലേത് അല്ല. ബിരിയാണി പാകം ചെയ്യുന്ന വീഡിയോയും ഞാന്‍ പങ്കുവച്ചിരുന്നില്ല എന്ന് പറഞ്ഞ് അലമുറയിട്ടാണ് ഇവര്‍ കരഞ്ഞത്. ഫാം ഹൗസില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയും തെളിവായിരുന്നു.
മേയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാം ഹൗസിലാണ് പാര്‍ട്ടി നടന്നത്. കര്‍ണാടക പൊലീസിന്റെ ആന്റി നാര്‍കോട്ടിക്സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 17 എംഡിഎംഎയും ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.
103 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 73 പുരുഷന്മാരും 30 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പേര് സിനിമാ നടിമാരായിരുന്നു. ഇതില്‍ 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...