കര്‍ഷക സമരത്തെക്കുറിച്ചുള്ള പരാമര്‍ശം; വിമാനത്താവളത്തില്‍ വെച്ച് കങ്കണ റണാവത്തിന്റെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ
Published on

ചണ്ഡീഗഢ് വിമാനത്താവളത്തില്‍ നടിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്തിന് മര്‍ദനം. എയര്‍പോര്‍ട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ മുന്‍പ് നടത്തിയ പരാമര്‍ശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. സംഭവത്തിനു പിന്നാലെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച താരം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായത്. വിമാനത്താവളത്തില്‍ എത്തി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വനിത ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
തന്നെ അക്രമിച്ചത് എന്തിനാണെന്ന് വനിത ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ താന്‍ കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നു എന്നാണ് അവര്‍ പറഞ്ഞത് എന്നാണ് താരം വിഡിയോയില്‍ വ്യക്തമാക്കിയത്.
താന്‍ സുരക്ഷിതയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ വര്‍ധിച്ചു വരുന്ന തീ വ്രവാദത്തില്‍ തനിക്ക് ഞെട്ടലുണ്ടെന്നും ഇതിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്നും താരം ചോദിച്ചു.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...