
Malayalam
മലയാളത്തില്‍ ആര്‍ക്കും വലിയ താരങ്ങള്‍ എന്ന ഭാവമില്ല; സംവിധായിക പായല്‍ കപാഡിയ
മലയാളത്തില്‍ ആര്‍ക്കും വലിയ താരങ്ങള്‍ എന്ന ഭാവമില്ല; സംവിധായിക പായല്‍ കപാഡിയ
Published on

മലയാള സിനിമാ പ്രേക്ഷകരെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് സംവിധായിക പായല്‍ കപാഡിയ. മലയാളത്തില്‍ ആര്‍ക്കും വലിയ താരങ്ങള്‍ എന്ന ഭാവമിലെന്ന് പായല്‍ പറഞ്ഞു. വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകര്‍ എന്നും, താന്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പായല്‍ കപാഡിയ പറഞ്ഞു.
പൂനൈ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തെ കുറിച്ചും പായല്‍ കപാഡിയ തുറന്നു പറഞ്ഞു.
പായല്‍ കപാഡിയയുടെ വാക്കുകള്‍
അഞ്ചുവര്‍ഷമായിരുന്നു ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ത്ഥിയായി ഞാനുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠം പഠിച്ചതും ഇവിടെനിന്നായിരുന്നു. ചലച്ചിത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ മാത്രമല്ല, നമ്മള് വസിക്കുന്ന ലോകത്തെ കുറിച്ചും രൂപപ്പെടുത്താന്‍ കഴിയുന്ന ഒരു ഇടമായിരുന്നു അത്. സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഇടമാണ് എഫ്ടിഐഐ .
എഫ്ടിഐഐ മാത്രമല്ല, നമ്മുടെ രാജ്യത്ത് നിര്‍മിക്കപ്പെടുന്ന സിനിമകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അതിന്റെയെല്ലാം അണിയറയില്‍ ആരെങ്കിലുമൊക്കെ പഠിച്ചത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന് കാണാം. ജാമിയ, ജെ.എന്‍.യു, എച്ച്.സി.യു, എസ്.ആര്.എഫ്.ടി, കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ അതില്‍ ചിലതുമാത്രം.
മലയാള സിനിമ താരങ്ങള്‍ ഒരിക്കലും തങ്ങള്‍ വലിയ താരങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. എന്നെ കാണാനും എനിക്കൊപ്പം സമയം പങ്കിടാനും തയ്യാറായി. ഞാനവരോട് വളരെയധികം നന്ദിയുള്ളയാളാണ്. കേരളത്തില്‍ വിതരണക്കാരും തിയേറ്ററുടമകളും ആര്‍ട്ട് സിനിമകളെ തുറന്ന മനസോടെയാണ് സ്വീകരിക്കാറ്. വ്യത്യസ്തതരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരും വിശാലമനസോടെയിരിക്കുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...