Connect with us

കിളി കൂടു കൂട്ടും പോലെ സ്വരം കൊണ്ട് പണിത വീട് ഇതാ നിലംപതിച്ചിരിക്കുന്നു; വേദനയോടെ ഭാഗ്യലക്ഷ്മി

Malayalam

കിളി കൂടു കൂട്ടും പോലെ സ്വരം കൊണ്ട് പണിത വീട് ഇതാ നിലംപതിച്ചിരിക്കുന്നു; വേദനയോടെ ഭാഗ്യലക്ഷ്മി

കിളി കൂടു കൂട്ടും പോലെ സ്വരം കൊണ്ട് പണിത വീട് ഇതാ നിലംപതിച്ചിരിക്കുന്നു; വേദനയോടെ ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുഖഭാവങ്ങള്‍ക്കൊപ്പം ശബ്ദവും ശരിയായാല്‍ മാത്ര അഭിനയം പൂര്‍ണതയിലെത്തൂ. ശാഭന, ഉര്‍വശി, രേവതി തുടങ്ങിയ നടിമാരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളെടുത്താല്‍ ഇവയില്‍ പലതിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്.

ഇപ്പോഴിതാ താന്‍ ആഗ്രഹിച്ച് പണിത വീട് വില്‍ക്കേണ്ടി വരികയും അത് വാങ്ങിയവര്‍ പൊളിക്കുന്നത് കാണേണ്ടി വരികയും ചെയ്തതിന്റെ ദുഖം പങ്കുവച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. സ്വരം എന്ന പേരില്‍ തിരുവനന്തപുരത്ത് നിര്‍മ്മിച്ച വീടിന്റെ അവസ്ഥ പറഞ്ഞു കൊണ്ടുള്ള വീഡിയോയാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. വീട് പണിയാന്‍ എടുത്ത അധ്വാനത്തെ കുറിച്ചും അത് വിട്ട് ഇറങ്ങേണ്ടി വന്നതിനെ കുറിച്ചുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

”സ്‌നേഹവും സമാധാനവും ഇല്ലാത്തിടത്ത് ഒരു നിമിഷംപോലും നില്‍ക്കരുത്. ഉപേക്ഷിക്കണം; അതെത്ര വിലപിടിപ്പുള്ളതായാലും,” എന്നാണ് വീടു വിട്ടതിനെപ്പറ്റി ഭാഗ്യലക്ഷ്മി പറയുന്നത്. വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം ആ വീടു പൊളിക്കുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചു. 1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു ഞാന്‍ കയറി ചെന്നത്.  

അന്ന് മനസ്സില്‍ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടില്‍ താമസിച്ചു തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ ഞാന്‍ അധികകാലം താമസിക്കില്ല എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ വന്നുകൊണ്ടേയിരുന്നു. 2000ല്‍ ഞാന്‍ അവിടെ നിന്നു പടിയിറങ്ങി.

പിന്നീട് 2020ല്‍ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോള്‍ എനിക്കെന്തോ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കള്‍ക്കും തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ ആ വീട് ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു എന്നും ഭാഗ്യലക്ഷ്മി വേദനയോടെ പറയുന്നു.

”കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാന്‍ ഈ വീട് വച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവില്‍ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.  സ്‌നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നില്‍ക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്, എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പത്താം വയസ്സു മുതല്‍ ഡബ്ബിങ് രംഗത്ത് സജീവമാണ് ഭാഗ്യലക്ഷ്മി. 1975ല്‍ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നല്‍കിയത്. ഏതാനും സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി, പിന്നീട് ഡബ്ബിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റായി അവര്‍ മാറി. 1991ല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനു സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍, ആദ്യ പുരസ്‌കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ കൂടി ഭാഗ്യലക്ഷ്മി മികച്ച ഡബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ഭാഗ്യലക്ഷ്മിക്ക് നിധിന്‍, സച്ചിന്‍ എന്നീ രണ്ടു മക്കളാണ് ഉള്ളത്.

അതേസമയം, രോഗിയായി ചികിത്സയ്ക്ക് ഒന്നും പണമില്ലാതെ കഴിഞ്ഞിരുന്ന അമ്മ തന്നെ വില്‍ക്കാന്‍ നോക്കിയിട്ടുണ്ടെന്നും അവരുടെ അടുത്ത് നിന്ന് താന്‍ ഇറങ്ങി ഓടുകയാണ് ഉണ്ടായതെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ‘അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്നിരുന്ന ഒരു രോഗി. അവരെ കാണാന്‍ മകളും മകനും വന്നിരുന്നു. അന്ന് ഞാന്‍ കഞ്ഞിയുമായി ചെന്നപ്പോള്‍ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യില്‍ കൊടുത്തു. ഇവരോടൊപ്പം പൊയ്‌ക്കോളു എന്ന് പറഞ്ഞു. ഞാന്‍ അവിടെനിന്ന് ഇറങ്ങി ഓടി. അവരോടൊപ്പം പോയാല്‍ ഞാന്‍ രക്ഷപ്പെടുമെന്ന് ഓര്‍ത്ത് കാണുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending