
Tamil
സൂര്യ 44 ചിത്രീകരണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി സൂര്യ; വൈറലായി ചിത്രങ്ങള്‍
സൂര്യ 44 ചിത്രീകരണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി സൂര്യ; വൈറലായി ചിത്രങ്ങള്‍

സൂര്യ 44 ന്റെ അപ്ഡേറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകര്‍. കാര്‍ത്തിക് സുബ്ബരാജിനൊപ്പമാണ് സൂര്യയുടെ പുതിയ ചിത്രമെത്തുക. സൂര്യ 44 ചിത്രീകരണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. വെള്ള നിറത്തിലെ ഷര്‍ട്ടും മുണ്ടും ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഫാന്‍ പേജുകളിലടക്കം വൈറലാകുന്നത്.
ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലാണ് സൂര്യ 44 ന്റെ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഉറിയടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിജയ് കുമാറായിരിക്കും സൂര്യ 44 ല്‍ വില്ലനായി എത്തുക എന്നും അഭ്യൂഹമുണ്ട്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയായെത്തുക.
മാത്രമല്ല ജയറാം, ജോജു തുടങ്ങിയ താരങ്ങളെയും ചിത്രത്തിനായി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം കങ്കുവയാണ് സൂര്യയുടേതായി ഇനി വരാനുള്ള ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സൂര്യ ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്.
ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് വിവരം. ബോബി ഡിയോള്‍, ദിഷ പഠാനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ ജഗപതി ബാബു, യോഗി ബാബു, നടരാജന് സുബ്രഹ്മണ്യം, കോവൈ സരള തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...