കരിദിന ആഹ്വാനങ്ങള്‍ക്കും തല്ലി പൊളിക്കുമെന്നുള്ള ആക്രോഷങ്ങള്‍ക്കും നടുവിലേയ്ക്ക് ചങ്കിടിപ്പോടെ വന്ന ആ ദിവസം: അരുണ്‍ ഗോപി
കരിദിന ആഹ്വാനങ്ങള്‍ക്കും തല്ലി പൊളിക്കുമെന്നുള്ള ആക്രോഷങ്ങള്‍ക്കും നടുവിലേയ്ക്ക് ചങ്കിടിപ്പോടെ വന്ന ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി. ഒരു വര്‍ഷം മുമ്പുള്ള സംഭവബഹുലമായ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അരുണ്‍ ഗോപി.
ദിലീപിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരുന്നു അരുണ്‍ ഗോപിയുടെ കന്നി സംവിധാനത്തില്‍ പിറന്ന രാമലീല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നായിരുന്നു രാമലീല തിയേറ്ററുകളിലെത്തിയത്. ചിത്രം റിലീസായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാമലീലയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും മറ്റും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ റിലീസ് ദിനത്തെ അനുസ്മരിക്കുന്ന കുറിപ്പുമായി അരുണ്‍ ഗോപി ഫെയ്സ്ബുക്കിലെത്തുന്നത്.
അരുണ്‍ ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്-
സെപ്റ്റംബര്‍ 28 കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം.. കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നി ചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം… പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല. സ്വപ്ന തുല്യമായ തുടക്കം നല്കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു..
നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചു കൂവിയ ചാനലുകള്‍ക്കും തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കും ബഹിഷ്കരിക്കാന്‍ നിര്‍ബന്ധ ബുദ്ധിയോടെ നിന്നവരോടും, എല്ലാരോടും നന്ദി മാത്രം, മനസ്സ് അനുഗ്രഹിച്ചു നല്കിയ ഈ വിജയത്തിന്! സ്നേഹപൂര്‍വ്വം….അരുണ്‍ ഗോപി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...