
Actor
മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ ഒരു കണ്ടീഷനുണ്ട്; നിലപാട് തിരുത്തി സത്യരാജ്
മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ ഒരു കണ്ടീഷനുണ്ട്; നിലപാട് തിരുത്തി സത്യരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് സത്യരാജ്. മോദിയെ കുറിച്ചുള്ള സിനിമയില്‍ സത്യരാജ് പ്രധാന കഥാപാത്രമാകും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആയിരുന്നു നടന് തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ അതിനൊരു കണ്ടീഷനുണ്ട് എന്നാണ് സത്യരാജ് പറയുന്നത്. ‘മഴൈ പിടിക്കാത്ത മനിതന്’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേളയില്‍ സംസാരിക്കവെയാണ് സത്യരാജ് പ്രതികരിച്ചത്. അന്തരിച്ച തന്റെ സുഹൃത്ത് മണിവര്ണ്ണന് സംവിധാനം ചെയ്തിരുന്നെങ്കില്‍ അഭിനയിക്കുമായിരുന്നു എന്നാണ് സത്യരാജ് പറയുന്നത്.
പെരിയാര്‍ ഇവി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായി ആയിരുന്നു മണിവണ്ണന്. താന്‍ ഒരു പെരിയാറിസ്റ്റ് ആണ് അതിനാല്‍ മോദി ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ആയിരുന്നു നേരത്തെ സത്യരാജ് പറഞ്ഞത്. പെരിയാര്‍ വാദികളുടെ അടയാളമായ കറുപ്പ് ഷര്‍ട്ട് അണിഞ്ഞാണ് കഴിഞ്ഞ ദിവസം സത്യരാജ് പരിപാടിയില്‍ പങ്കെടുത്തത്. തന്നെ ആരും മോദിയാവാന്‍ സമീപിച്ചിട്ടില്ല.
ഒരാള്‍ എങ്ങനെയാണോ അതേ പോലെ പകര്‍ത്തുന്ന സുഹൃത്ത് മണിവണ്ണന് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ അഭിനയിച്ചേനെ. ഒരു പ്രചരണ താല്പര്യവും ഇല്ലാതെ മോദിയുടെ ആത്മകഥയെടുക്കാന്‍ ‘മഴൈ പിടിക്കാത്ത മനിതന്’ സംവിധായകന് വിജയ് മില്ട്ടന് തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാം.
ജാതി വിരുദ്ധ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരന്, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദി ആത്മകഥ നന്നാവും. അങ്ങനെ ആണെങ്കില്‍ താന്‍ മോദിയായി അഭിനയിക്കാമെന്നും സത്യരാജ് പറയുന്നുണ്ട്.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...