
Malayalam
‘ഏജന്റ് ടീന’യ്ക്ക് സമ്മാനവുമായി മഞ്ജു വാര്യര്‍’; വൈറലായി വീഡിയോ
‘ഏജന്റ് ടീന’യ്ക്ക് സമ്മാനവുമായി മഞ്ജു വാര്യര്‍’; വൈറലായി വീഡിയോ
Published on

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വിക്രം. ഈ ചിത്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ പ്രേക്ഷര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. തീപ്പാറും ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് തിയേറ്ററില്‍ കയ്യടി നേടുകയായിരുന്നു ഏജന്റ് ടീന. നര്‍ത്തകിയായ വാസന്തിയാണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ളൊരു വീഡിയോ പങ്കിടുകയാണ് വാസന്തി. മഞ്ജു വാസന്തിയ്ക്ക് ഒരു സമ്മാനം നല്‍കുന്നതും ആലിംഗനം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണാനാവുക. വിലപ്പിടിച്ചൊരു സമ്മാനമാണ് മഞ്ജു മാഡം നല്‍കിയതെന്നാണ് വീഡിയോ പങ്കുവച്ച് വാസന്തി കുറിച്ചത്.
വര്‍ഷങ്ങളായി നൃത്തരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകന്‍ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ലോകേഷ് കനകരാജ് വിക്രത്തിലേക്ക് വാസന്തിയെ ക്ഷണിച്ചത്.
അതേസമയം, രജനീകാന്ത് നായകനാവുന്ന’വേട്ടയ്യന്’എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു വാര്യര്‍. ചിത്രത്തില്‍ നായികയായാണ് മഞ്ജു എത്തുന്നത്. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്, ജി.എം. സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആര്. കതിര് ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്ഷന്‍ അന്‍പറിവ്. എഡിറ്റിങ് ഫിലോമിന്‍ രാജ്. ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...