സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം, നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ
സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം, നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ
സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം, നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാലവര്‍ഷം എത്തുന്നതിന് മുന്നേ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷപെയ്ത്തില്‍ എന്താകും അവസ്ഥയെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍. ഈ വേളയില്‍ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കൃഷ്ണപ്രഭ.
കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണമെന്നാണ് താരം പറയുന്നത്. സര്‍ക്കാറിനെ പരിഹസിച്ചു കൊണ്ടാണ് കൃഷ്ണപ്രഭയുടെ പോസ്റ്റ്. സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല എന്നും നടി പറയുന്നുണ്ട്.
കൃഷ്ണപ്രഭയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം..
വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.
അതേസമയം, കൊച്ചി കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. കോട്ടയം, പാല, ആലപ്പുഴ എന്നിവടങ്ങളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയില്‍ തൃശൂരിലെ അശ്വിനി ആശുപത്രിയിലും വീടുകളിലും വെള്ളം കയറിയിരുന്നു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...