കപ്പ് കൊണ്ടുപോകാൻ ‘അയാൾ’; ജാസ്മിൻ വീണു… ബിഗ് ബോസിനെ പോലും തകർത്ത്; ഇനി വമ്പൻ ട്വിസ്റ്റുകൾ..!
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
By
ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ഫൈനലിലേക്ക് കടക്കാൻ ഇനി വെറും ആഴ്ചകൾ മാത്രം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ആരൊക്കെ ഫൈനൽ ഫൈവിലെത്തും, ആരാവും ഈ സീസണിന്റെ വിജയി എന്നൊക്കെ അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.ഇപ്പോഴിതാ ഈ സീസണില്‍ ആരൊക്കെയായിരിക്കും ഫൈനല്‍ ഫൈവില്‍ എത്തുകയെന്ന് പ്രവചിക്കുന്ന ഒരു കുറിപ്പും ഒരു പ്രേക്ഷകന്‍ പങ്കുവെക്കുന്നുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:- കഴിഞ്ഞ സീസൺ ആകെ നോക്കിയാൽ ഒരു വാഴ സീസൺ ആയിരുന്നു. ആർക്കും ഒരു കോംപറ്റിറ്റീവ് സ്പിരിറ്റ് ഇല്ലാതെ അഖിൽ ജയിച്ചോട്ടെ എന്ന രീതിയിൽ ആയിരുന്നു എല്ലാവരും. പക്ഷെ 6 ആം സീസൺ തുടങ്ങിയത് തന്നെ 5th ഗിയലറിലാണ് .
ഓരോ എപ്പിസോഡും കണ്ടന്റ് പെരുമഴ. ജാസ്മിനെ പോലെ ശക്തമായൊരു വനിതാ മത്സരാർത്ഥി, രതീഷ്, ജിൻ്റോയെ പോലെയുള്ള കണ്ടന്റ് മേക്കഴ്സ്, റോക്കിയെ പോലെ മാസ് ഇംപാക്ട് ഉണ്ടാക്കുന്ന മത്സരാർത്ഥി, ഗബ്രിയെ പോലെ ടാസ്‌ക് ചെയ്യാൻ മിടുക്കനായോരാൾ, റസ്മിനെ പോലെ ആക്ടിവായ ഒരു കോമണർ. അങ്ങനെ ഒരു സീസണ്‍ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്ന ഒരുപിടി മത്സരാർത്ഥികള്‍ പക്ഷെ രതീഷ് ആന്‍ഡ് റോക്കിയുടെ പുറത്താകലോടെ കഥ മാറി, സീസണ്‍ ഡൌണ്‍ ആയി.
അപ്പോഴാണ് വൈല്‍ഡ് കാർഡ്സ് വന്നത്. പിന്നെയുള്ള രണ്ടാഴ്ച ആദ്യം കണ്ടത് ഒന്നുമല്ല എന്ന രീതിയിൽ മുന്നോട്ടു പോയി സിബിൻ വലിയൊരു ഇംപാക്ട് ഉണ്ടാക്കി. അപ്രതീക്ഷിതമായി അയാളും പുറത്തായതോടെ സീസണ്‍ ഏകദേശം തകർന്ന മട്ടായി. 50 ആം ദിവസത്തിന് ശേഷം കൊടുക്കുന്ന ടാസ്കിന് അപ്പുറം ഒരു കണ്ടന്റും ഇല്ലാത്ത അവസ്ഥയായി.
സാബുവും, ശ്വേതയും അവർ ഗസ്റ്റ് ആയി വന്ന വീക്ക് മുതൽ മത്സരിച്ചു തുടങ്ങിയാൽ പോലും ടോപ്പ് 2 ൽ എത്തുന്ന ലെവല്‍ മോശം മത്സരാർത്ഥികളാണ് ഇപ്പോള്‍ ഹൗസിൽ ഉള്ളത്. അത് കൊണ്ട് 84 ആം ദിവസം നടത്തേണ്ട ഫാമിലി വീക്ക് 64 ആം ദിവസം നടത്തേണ്ട ഗതികേടിലെത്തി ബിബി ക്രൂൂ.
നിലവിൽ Top 5 ൽ വരാൻ പോകുന്ന മത്സരാർത്ഥികളെ ഒന്ന് വിലയിരുത്താം. ജിന്റോ – നിങ്ങൾ തന്നെ ആലോചിച്ചു നോക്കു സാബു, രജിത്, മണിക്കുട്ടൻ, ബ്ലെസ്ലീ, അഖിൽ മാരാർ ഈ പേരുകളുടെ കൂടെ പറയാൻ പറ്റുന്ന ഗെയിമർ ആണ് ജിന്റോ എന്ന് നിങ്ങൾക് തോന്നുന്നുണ്ടോ? സീസണ്‍ 1 അല്ലെങ്കില്‍ നാലിൽ ആയിരുന്നേൽ 50 ആം ദിവസം വീട്ടിൽ പോകുമായിരുന്ന മത്സരാർത്ഥിയാണ് ജിന്റോ. പക്ഷെ ഈ സീസണില്‍ കപ്പ് അടിക്കാം.
അൻസിബ – റണ്ണർ അപ്പാ ആകാൻ നിൽക്കുന്ന അൻസിബ 2 ആഴ്ച മുന്നേ മോഹൻലാലിനോട് എനിക്ക് ഇവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ ആളാണ്. ഏത് ടാസ്ക് വന്നാലും മടി പിടിച്ചു ഇരിക്കുന്ന, മത്സരിച്ചാൽ ആദ്യം പുറത്താകുന്ന ഇത് വരെ ഒരു വ്യക്തിപരമായ ടാസ്കും വിജയിച്ചു കണ്ടിട്ടില്ലാത്ത ആളാണ് അൻസിബ.
നോമിനേഷനില്‍ വന്നു എങ്ങനേലും പുറത്താകണം എന്ന് ആഗ്രഹമുള്ള അവിടുത്തെ ഒരേ ഒരു മത്സരാർത്ഥിയും അൻസിബയാണ്. ജാസ്മിൻ – ഷോ തുടങ്ങിയപ്പോ വലിയ ആക്ടീവ് ആയിരുന്നു ജാസ്മിൻ. പിന്നീട് ഗബ്രിയെ കൂട്ട് പിടിച്ചു ലവ് ട്രാക്ക് ഉണ്ടാക്കി ഷോ കാണുന്ന സകലരേം വെറുപ്പിച്ചു. ഇപ്പൊ അവൻ പുറത്തായതിനു ശേഷം കിളി പോയി നടപ്പുണ്ട്. ഗെിം ഒക്കെ തീർന്ന മട്ടാണ്.
അഭിഷേക് – പിആർ ടീമിനെ പൊക്കി കൊണ്ട് വരുന്നതല്ലാതെ ഇയാൾ അവിടെ വാ തുറന്ന് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആദ്യം പുറത്തായ രതീഷ് ഉണ്ടാക്കിയ കണ്ടന്റ് പോലും 50 ദിവസമായിട്ടും ഇയാൾക്കുണ്ടാക്കാൻ പറ്റിയിട്ടില്ല. അർജുൻ – അഭിഷേകിന്റെ മറ്റൊരു പതിപ്പാണ് അർജുൻ. ഏതെങ്കിലും ടാസ്ക് വന്നാൽ ചെയ്യും. അതല്ലാതെ യാതൊരു കണ്ടന്റും ഇല്ല.
ശ്രീതുവിന്റെ പുറകെ നടക്കുന്നത് കാണാം. അത് എന്തിനാണെന്ന് അവനും അറിയില്ല അവൾക്കും അറിയില്ല. ഇതാണ് ഇപ്പോഴത്തെ ബിഗ് ബോസ് വീട്. പുറത്ത് തനിക്കാണ് പിന്തുണ എന്ന് മനസ്സിലാക്കി ജിന്റോ ഗെയിം ഒക്കെ അവസാനിപ്പിച്ച മട്ടാണ്. എങ്ങനേലും തട്ടി മുട്ടി നൂറ് ദിവസം നിന്ന് കപ്പും കൊണ്ട് പോണം എന്ന രീതിയിലായി അയാളുടെ ഗെയിം ആരെയെങ്കിലും സപ്പോർട്ട് ചെയ്യണമല്ലോ എന്നോർത്ത് ആരെയൊക്കെയോ സപ്പോർട്ട് ചെയ്യുന്നവരാണ് പ്രേക്ഷകർ ബഹുഭൂരിപക്ഷവും.
എനിക്ക് അവിടെ ആരും നന്നായി ഗെയിം കളിക്കുന്നതായോ ഫൈനല്‍ വരാൻ യോഗ്യത ഉള്ളവരായോ തോന്നുന്നില്ല. ഏറ്റവും മികച്ച സീസണ്‍ ആകും എന്ന് കരുതിയിടത്ത് നിന്ന് ഏറ്റവും മോശം സീസണ്‍ ആയതിൽ ദുഃഖമുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറും ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്നു സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാല്‍...
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന്...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...