
Tamil
താര സംഘടനയായ നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണം; ഒരു കോടി രൂപ സംഭാവന നല്കി നടന് ധനുഷ്
താര സംഘടനയായ നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണം; ഒരു കോടി രൂപ സംഭാവന നല്കി നടന് ധനുഷ്

തമിഴ്നാട്ടിലെ താര സംഘടനയായ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്കി ധനുഷ്. സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണത്തിനാണ് താരം സംഭാവന നല്കി. സംഘടന ധനുഷിന് നന്ദി അറിയിച്ചു. പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയുമാണ് താരത്തില്‍ നിന്ന് സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കിയത്.
ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം രായനാണ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വന്‍ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായതും സിനിമയില്‍ ആകാംക്ഷ നിറച്ചിരുന്നു. അപര്‍ണ ബാലമുരളി രായന് സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതുന്നു.
താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാന്‍ അവസരമുണ്ടായത് സ്വപ്നത്തിന്റെ യാഥാര്‍ഥ്യമാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.
മലയാളത്തില്‍ നിന്ന് അപര്ണയക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷന്, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയന്. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവന് എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര് റഹ്മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....