എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോ, തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോ; ദിലീപ്
എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോ, തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോ; ദിലീപ്
എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോ, തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോ; ദിലീപ്
മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോള്‍ ദിലീപിന്റെ പുത്തന്‍ സിനിമകളുടെ ഓഡിയോ ലോഞ്ച് ഫങ്ഷനുകള്‍ക്കെല്ലാം സജീവ സാന്നിധ്യമാണ് മീനാക്ഷി. ഒടുവില്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹത്തിലാണ് മീനാക്ഷിയെ പ്രേക്ഷകര്‍ കണ്ടത്. കുടുംബസമേതമായിരുന്നു ദിലീപ് സത്ക്കാരത്തിന് എത്തിയിരുന്നത്. കാവ്യയുടെയും മീനാക്ഷിയുടെയും ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റിയത് ഇവര്‍ ആണെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നതും.
ഇപ്പോഴിതാ ചക്കിയുടെ വിവാഹത്തിന് പിന്നാലെ മകള്‍ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദിലീപ്. ‘ചക്കിയുടെ കല്യാണത്തിന് പോയപ്പോള്‍ മമ്മൂക്ക ചോദിച്ചു, എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന്. ഞാന്‍ തമാശക്ക് പറഞ്ഞ് ഞാന്‍ നിര്‍ത്തിയിരിക്കുകയാണെന്ന്. എന്റെ എല്ലാ കല്ല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക, ചിരിച്ച് കൊണ്ട് ദിലീപ് പറഞ്ഞു.
മീനാക്ഷിയുടെ വിവാഹമൊക്കെ അവള് തീരുമാനിക്കുമ്പോള്‍ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ’, എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം. പലപ്പോഴും ആരാധകര്‍ തന്നെ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് രംഗത്തെത്താറുണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ ഇതിന് തിരികൊളുത്തിയിരിക്കുകയാണ്.
മീനാക്ഷിയെ കുറിച്ച് പറയാന്‍ നൂറ് നാവാണ് ദിലീപിന്. തന്റെ അഭിമുഖങ്ങളിലെല്ലാം ദിലീപ് മീനാക്ഷിയെ കുറിച്ച് പറയാറുണ്ട്. പാവം മോളാണ്… അവള് വളരെ സൈലന്റാണ്. അവളുടെ ഇമോഷന്‍സൊന്നും അവള് ആരുടെ മുമ്പിലും കാണിക്കാറില്ല. അവള് കൂളായി എല്ലാം കണ്ടും കേട്ടും നില്ക്കും. എന്റെ അടുത്ത് മാത്രമാണ് അവള് അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നൊക്കെയുള്ള സങ്കടം അവളോട് പറഞ്ഞാല്‍ അവള് പറയും അതൊന്നും കാര്യമാക്കേണ്ടെന്ന്. മോള് ഒരുപാട് കാര്യങ്ങള്‍ ലൈഫില്‍ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മീനാക്ഷിയെന്റെ സുഹൃത്താണ്. അവള് ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല.
എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാന്‍ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോള്‍ പഠിക്കുകയാണ്. അവള് ഡോക്ടര്‍ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ് എന്നും ദിലീപ് മുമ്പ് പറഞ്ഞിരുന്നു.
അതേസമയം അഭിമുഖത്തില്‍ മലയാള സിനിമയില്‍ വലിയ ലോബി ഉള്ള നടനൊന്നും അല്ല താനെന്നും ദിലീപ് പറഞ്ഞിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ ഭരിക്കുന്നത് ഞാനാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടന്മാരാണ് ഇരുവരും.
അതുകഴിഞ്ഞ് ജയറാമേട്ടനും സുരേഷ് ഗോപി ചേട്ടനും. ഇവര്‍ നാല് പേരും എന്റെ സീനിയേഴ്സ് ആണ്. അവര്‍ക്ക് ഞാന്‍ സഹോദരനെ പോലെയാണ്. ആര്‍ക്ക് എന്ത് പ്രശ്നം വന്നാലും അവര്‍ക്ക് വേണ്ടി ഇടപെടുന്നയാളാണ് ഞാന്‍.
െ്രെഡവേഴ്സ് യൂണിയന് പ്രശ്നം ഉണ്ടായാല്‍ പോലും ഞാന്‍ വ്യക്തിപരമായി അവരോടൊക്കെ പോയി സംസാരിക്കും. എനിക്ക് ഈഗോ ഇല്ലാത്തത് കൊണ്ടാണത്. 20:20 പോലും ചെയ്തത് എനിക്ക് ഈഗോ ഇല്ലാത്തത് കൊണ്ടാണ്. മോഹന്‍ലാലും മമ്മൂട്ടിയും അറിയാതെ മലയാള സിനിമയില്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല. തീയേറ്റര്‍ അസോസിയേഷന്റെ ചെയര്‍മാനും പ്രസിഡന്റും ആവാന്‍ കാരണം തന്നെ എല്ലാവരും ചേര്‍ന്ന് ആക്കിയതാണ്. എനിക്ക് ഇതിന് വരുമാനം ഒന്നുമില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റി വെച്ചാണ് ഞാന്‍ ഇതിന് ഇറങ്ങുന്നത്’,എന്നും ദിലീപ് പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...