Connect with us

മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല ഞാന്‍, ഞാനൊരു സംവിധായകനാണ് അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല, റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഡീഗ്രേഡിങ്; പ്രതികരിച്ച് ഡിജോ ജോസ് ആന്റണി

Malayalam

തന്റെ ചിത്രങ്ങള്‍ക്ക് നേരെ ഉയരുന്ന കോപ്പിയടി ആരോപണത്തോട് പ്രതികരിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല താനെന്ന് അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമ റിലീസ് ചെയ്ത ആദ്യ ദിനം മുതലേ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുന്നതായി ഡിജോ വ്യക്തമാക്കി.

‘എന്റെ കയ്യില്‍ എല്ലാ വിവരങ്ങളുമുണ്ട്. ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പോലും ഇടാന്‍ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇന്‍ഡസ്ട്രിയില്‍ വന്നവരാണ്. ഇപ്പോള്‍ ആറു കൊല്ലമായി. കട്ടിട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്.’

‘സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ്. ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോള്‍ മലയാളി ഫ്രം ഇന്ത്യ കോപ്പിയടിച്ചു എന്നൊക്കെയാണ് എന്നെ കുറിച്ചുള്ള ആരോപണങ്ങള്‍. ആദ്യം മനസിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല.’

‘ഒരാളെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ അതിനൊരു കൃത്യത വേണ്ടേ. സിനിമകളുടെ പ്രമോഷന് തന്റേതായ രീതിയുണ്ടെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. ജനഗണമന റിലീസിന്റെ തലേദിവസം മുന്നെ ലിസ്റ്റിന്‍ വിളിച്ചു ചോദിച്ചു, ‘കോടതി രംഗങ്ങളിലെ സീനുകള്‍ ഏതെങ്കിലും പുറത്തുവിടേണ്ടെ’ എന്ന്.’

‘ഞാനാണ് പറഞ്ഞത് വേണ്ടെന്ന്. ഞാന്‍ പറഞ്ഞിട്ടാണ് അത് ഇറക്കാതിരുന്നത്. അതേപോലെ ഈ സിനിമയിലെയും പ്രധാന ഭാഗങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല. പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചുവെന്നു പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷന്‍ വീഡിയോ ഒക്കെ എന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കിയാല്‍ കാണാം’ എന്നാണ് ഡിജോ ജോസ് ആന്റണി പറയുന്നത്.

More in Malayalam

Trending

Recent

To Top