ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട
ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട
ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് വിജയ് ദേവരക്കൊണ്ട. എന്നാല്‍ അടുത്തിടെ തുടര്‍ച്ചയായി ഫ്ളോപ്പ് ചിത്രങ്ങള്‍ ആണ് താരത്തിന്റേതായി പുറത്തെത്തിയത്. തിയേറ്ററില്‍ ഫ്ളോപ്പ് ആയ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് തന്റെ പ്രതിഫലത്തിന്റെ പകുതി താരം മടക്കി നല്‍കാറുണ്ട്.
ഇപ്പോഴിതാ സ്വന്തമായി െ്രെപവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് പറയുകയാണ് താരം. ‘ലൈഗര്‍’ എന്ന സിനിമയുടെ പ്രമോഷനിടെ ചപ്പല്‍ ധരിച്ചുകൊണ്ട് എത്തിയതിനെ കുറിച്ച് താരം തുറന്നു സംസാരിച്ചിട്ടുമുണ്ട്. ‘സിനിമയില്‍ വന്ന ശേഷം എന്റെ ജീവിതം വളരെയധികം മാറി.’
‘പക്ഷെ ഉള്ളിന്റെ ഉള്ളില്‍, ഞാന്‍ ഇപ്പോഴും ആ മിഡില്‍ ക്ലാസ് കുട്ടിയാണ്. ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിക്കുന്ന ശീലം എനിക്കിപ്പോഴും ഉണ്ട്, അതിനാല്‍ അത് വലിച്ചെറിയുന്നതിന് മുമ്പ് ഞാന്‍ അത് പരമാവധി പ്രയോജനപ്പെടുത്തുന്നു.’
‘എനിക്ക് മനസില്‍ തോന്നുന്ന വസ്ത്രമാണ് ധരിക്കാറുള്ളത്. പ്രമോഷനുകള്‍ക്കായി ഉചിതമായ വസ്ത്രങ്ങളും ഷൂകളും തിരയാന്‍ വളരെയധികം സമയം എടുക്കുമായിരുന്നു. അതിനാല്‍, അക്കാര്യം എളുപ്പമാക്കാന്‍ ചപ്പലുകള്‍ ധരിക്കും’ എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. താരത്തിന്റെ 35ാം പിറന്നാള്‍ ദിനത്തിലാണ് വിജയ്യുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
അതേസമയം, വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ‘ഫാമിലി സ്റ്റാര്‍’ എന്ന ചിത്രം പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19.78 കോടി രൂപ മാത്രമാണ് നേടാനായത്. അര്ജുന് റെഡ്ഡി, ഗീതാഗോവിന്ദം എന്നീ രണ്ട് സിനിമകള്‍ ഒഴിച്ചാല്‍ മറ്റൊരു ഹിറ്റും താരത്തിന് നേടാനായിട്ടില്ല.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...