
Malayalam Breaking News
അന്ന് മോനിഷ, ഇന്ന് ബാലഭാസ്കറുടെ മകള്‍! ബാലഭാസ്കറുടെ ദു:ഖത്തില്‍ വിഷമിച്ച് മോനിഷയുടെ അമ്മ
അന്ന് മോനിഷ, ഇന്ന് ബാലഭാസ്കറുടെ മകള്‍! ബാലഭാസ്കറുടെ ദു:ഖത്തില്‍ വിഷമിച്ച് മോനിഷയുടെ അമ്മ
Published on

കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറുടെ മകള്‍ കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ തന്റെ മകളുടെ ജീവന് കാര്‍ന്നെടുത്ത ആ രാത്രിയെ കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി തുറന്നു പറയുന്നു. രാവിലത്തെ ഫ്ളൈറ്റ് കിട്ടാന്‍ വേണ്ടി തിരുവനന്തപുരത്തു നിന്നും പോകുകയായിരുന്നു. വരുമ്പോഴൊന്നും വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. റോഡും നല്ല റോഡാണ്. 25 വര്‍ഷം മുമ്പാണ്. എന്നാല്‍ മുന്നില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഡ്രൈവറുടെ മുഖത്തേയ്ക്ക് അടിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാന്‍ ഉറങ്ങിയിരുന്നില്ല, അത് ശ്രദ്ധിക്കുകയും ചെയ്തു. ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നത്. മകള്‍ ഉറങ്ങുകയായിരുന്നു.
തമിഴ് സിനിമകള്‍ ചെയ്യുന്ന സമയത്ത് നിരവധി തവണ രാത്രി യാത്രകള്‍ ചെയ്തിട്ടുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞാല്‍ കാര്‍ ഒതുക്കി വിശ്രമിച്ച ശേഷമേ യാത്ര തുടരാറുള്ളു. അന്ന് അത് സംഭവിച്ചത് ആ സ്ഥലത്തിന്റെ കൂടെ പ്രത്യേകതയാണ്. അതൊരു സ്ഥിരം അപകട മേഖലയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. അതൊരു ജംക്ഷനായിരുന്നു. അവിടെ ഇന്‍ഡിക്കേറ്ററും കാണാന്‍ സാധിക്കുന്നില്ലായിരുന്നു. അത്ര സംവിധാനം അവിടെ ഇല്ലായിരുന്നു.
ഏത് ഡ്രൈവര്‍ക്കും കുറച്ചൊന്ന് സ്പീഡ് എടുക്കണമെന്ന് തോന്നുന്ന റോഡ് ആണ് ചേര്‍ത്തലയിലെ അന്നത്തെ റോഡ്. അത് മനസ്സിലാക്കിയാണ് താന്‍ ഉറങ്ങാതെ സംസാരിച്ചു കൊണ്ടിരുന്നത്. സമയം ഏതാണ്ട് ആറുമണി. നല്ല മഞ്ഞുണ്ടായിരുന്നു. സൈഡില്‍ നിന്നും കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാന്‍ കാണുന്നുണ്ട്. പെട്ടന്ന് ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു. എനിക്ക് തോന്നുന്നത് അദ്ദേഹം കുറച്ച് സമയം ഉറങ്ങിപ്പോയിട്ടുണ്ടാകാം. എനിക്ക് അറിയില്ല. അതിന് മുമ്പ് വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിയെന്ന് എനിക്ക് തോന്നിയേ ഇല്ല.
ഉണര്‍ന്നിരുന്ന ഞാന്‍ പോലും അറിയുന്നില്ല എന്താണ് സംഭവിച്ചതെന്ന്. അത്ര പെട്ടന്നാണ് അപകടം നടക്കുന്നത്. ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് പോകുന്നു. കാര്‍ പിന്നോട്ട് മറിയുന്നു. അവിടെയൊരു ഇന്‍ഡിക്കേഷന്‍ ഇല്ലാതിരുന്നതാണ് ആ അപകടം നടക്കാന്‍ കാരണം. നമുക്കൊട്ടും പരിചയമില്ലാത്ത കവലയായിരുന്നു അത്. ആ സമയത്ത് ഓടിവന്നത് നാട്ടുകാരാണ്. ആശുപത്രിയുടെ മുമ്പിലാണ് അപകടം നടക്കുന്നത്. ഒരു ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത്. പുലര്‍ച്ചെ സമയം ആയതുകൊണ്ടാണ് നാട്ടുകാരെല്ലാം ഓടിയെത്തിയത്, അവര്‍ ആ സമയത്തുവന്നതുകൊണ്ടാണ് അപകട വിവരം എല്ലാവരെയും പെട്ടന്നുതന്നെ അറിയിക്കാന്‍ കഴിഞ്ഞതെന്നും മോനിഷയുടെ അമ്മ പറയുന്നു.
അന്ന് അംബാസിഡര്‍ കാറുകളാണ് കൂടുതലും. ഓട്ടോമാറ്റിക്ക് അല്ല, ബ്രേക്ക് ചവിട്ടിയാല്‍ പോലും നില്‍ക്കില്ല. പുലര്‍ച്ചെ സമയത്താണ് കൂടുതലായും അപകടം നടക്കുന്നത്. ഒന്നു കണ്ണുചിമ്മിയാല്‍ പോയി. ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഡ്രൈവര്‍മാരാകും സിനിമാ സെറ്റിലൊക്കെ രാത്രി സമയത്ത് വണ്ടി ഓടിക്കുക. നമുക്ക് അന്ന് ഇതൊന്നും അറിയില്ല. മഞ്ഞുകാലമാണ്, പുറത്തെ തണുപ്പ്, നേരം പുലര്‍ന്നുവരുന്നു, വാഹനങ്ങളുടെ വേഗത്തിലുള്ള വരവ്. കൂടാതെ നമ്മളെ കൃത്യസമയത്ത് എയര്‍പോട്ടില്‍ എത്തിക്കണം എന്നുള്ള വിചാരം. ഇതൊക്കെ അപകടത്തിന് കാരണങ്ങളാകാം.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുപോലുള്ള അപകടങ്ങള്‍ കൂടുന്നതു കാണുമ്പോള്‍ വല്ലാത്തൊരു വേദന തോന്നുന്നു. ഞാന്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കാറില്ല. പുലര്‍ച്ചെയുള്ള സഞ്ചാരം ഒഴിവാക്കുക. ഒഴിവാക്കത്തതാണെങ്കില്‍ പുറപ്പെടാം. എന്നാല്‍ ലക്ഷ്യത്തിലേയ്ക്ക് പറക്കരുത്. അത് പിന്നീടൊരു തീരാനഷ്ടമായി മാറുമെന്നും ശ്രീദേവി ഉണ്ണി പറയുന്നു.
Monisha mother about Monisha accident
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...