
Malayalam
കാത്തിരിപ്പുകള്‍ക്ക് അവസാനം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പുകള്‍ക്ക് അവസാനം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ആ വമ്പന്‍ പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ആണ് ചിത്രം തിയേറ്ററിലേക്കെത്തുന്നത്. ബറോസ്: ഗാര്ഡിയന് ഓഫ് ഡി’ഗാമാസ് ട്രഷര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് പുറത്തുവിട്ടത് ആരാധകര്‍ക്ക് ആവേശത്തിന്റെ നിമിഷമായിരുന്നു. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
3ഉ യില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ഫാന്റസി ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റില്‍ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ലിഡിയന് നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ടികെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കല്‍ ഹെഡ്.
മായ, സാറാ വേഗ, തുഹിന്‍ മേനോന്, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന് പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...