
News
സോഷ്യല്‍ മീഡിയ താരം ‘കെ.ജി.എഫ്’ വിക്കിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്; നടപടി 19 കാരന്റെ പരാതിയെ തുടര്‍ന്ന്
സോഷ്യല്‍ മീഡിയ താരം ‘കെ.ജി.എഫ്’ വിക്കിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്; നടപടി 19 കാരന്റെ പരാതിയെ തുടര്‍ന്ന്

സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരിയാണ് ‘കെ.ജി.എഫ്’ വിക്കി. ഇപ്പോഴിതാ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. മുന്‍ ജീവനക്കാരനെ തടങ്കലില്‍ വെച്ച് മര്‍ദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ചെന്നൈയില്‍ കെജിഎഫ് മെന്‍സ് വെയര്‍ എന്ന പേരില്‍ തുണിക്കടകള്‍ നടത്തുന്ന വിക്കി വില്‍പ്പനയുടെ ഭാഗമായി പുറത്തിറക്കിയ യുട്യൂബ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്.
വിക്കിയുടെ കടയില്‍ ജോലി ചെയ്തിരുന്ന റിസ്വാന് എന്ന 19കാരന് നല്കിയ പരാതിയിലാണ് അറസ്റ്റ്. റിസ്വാനെ വിക്കിയുടെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് വാഷര്‍മാന്‍പേട്ടയിലെ കടയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവം.
സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്ന വിക്കി മുമ്പ് കുറച്ചുകാലം ബിജെപി അംഗമായിരുന്നുവെങ്കിലും അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
റിസ്വാന്റെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ കടയില്‍ ജോലി ചെയ്യുമ്പോള്‍ റിസ്വാന് പണം മോഷ്ടിക്കുകയും മുന്‍കൂറായി വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചു തന്നില്ലെന്നും വിക്കി ആരോപിച്ചു.
രണ്ട് ദിവസം റിസ്വാനെ വിക്കി തന്റെ ഗോഡൗണില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് റിസ്വാന്റെ കുടുംബാംഗങ്ങള്‍ 30,000 രൂപ എത്തിച്ച് ബാക്കി തുക ഉടന്‍ നല്‍കാമെന്ന ഉറപ്പിലാണ് വിക്കി ഇയാളെ മോചിപ്പിച്ചത്. പുറത്തിറങ്ങിയ ശേഷം റിസ്വാന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ബന്ദിയാക്കി മര്‍ദ്ദനമേറ്റതായി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...