
Videos
സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം!
സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം!

വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ഗായികയാണ് സുനീധി ചൗഹാന്. ഇപ്പോഴിതാ സംഗീതനിശയ്ക്കിടെ ഗായിക സുനീധി ചൗഹാന് നേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു.
ഡെറാഡൂണില്‍ നടന്ന സംഗീതനിശയ്ക്കിടെയാണ് കാണികളിലൊരാളില് നിന്ന് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഇതിനോട് ഗായിക പ്രതികരിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്.
ഏതൊരാളും നിയന്ത്രണംവിട്ടുപോകുന്ന ആ സന്ദര്‍ഭത്തെ വളരെ ലളിതമായി കൈകാര്യം ചെയ്യുകയായിരുന്നു സുനീധി. ഗാനം അല്പനേരം നിര്‍ത്തിവെച്ച അവര്‍, ‘ബോട്ടിലുകള്‍ എറിയുന്നതിലൂടെ ഒരാള്‍ക്ക് എന്ത് നേടാനാവും ഷോ കുറച്ചുസമയത്തേക്ക് തടസപ്പെടും. നിങ്ങള്‍ക്ക് അതാണോ വേണ്ടത്’ എന്ന് ചോദിച്ചു.
അല്ല എന്നായിരുന്നു ലഭിച്ച മറുപടി. കാണികളിലൊരാളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനീധി നല്കിയ മറുപടിക്ക് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ഡെറാഡൂണില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ധൂം മചാലേ, ഷീലാ കാ ജവാനി, കാമിലി, ക്രേസി കിയാ രേ, ആജാ നച്ച്ലേ, ബീഡി, ഡെസി ഗേള്‍ തുടങ്ങി നിരവധി ഗാനങ്ങളാണ് സുനീധി ചൗഹാനെ സംഗീതാസ്വാദകരുടെ പ്രിയ ഗായികയാക്കിമാറ്റിയ ചില ഗാനങ്ങള്‍.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
ഐഡിയ സ്റ്റാർ സിംഗർ താരവും പ്രശസ്ത ഗായികയുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയാണ് കല്പനയുടെ ആതമഹത്യാശ്രമത്തിന്റെ വാർത്തകൾ പുറത്തുവന്നത്....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...