
Tamil
‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍
‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍

കവിന് നായകനാകുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രം മെയ് പത്തിന് റിലീസിനെത്തുകയാണ്. ‘പ്യാര് പ്രേമ കാതല്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇലന്‍ ആണ് സ്റ്റാറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ നായകന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് സംവിധായകന് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. സിനിമയിലെ ചില പ്രത്യേക സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്ക്കൊണ്ടെടുത്തതാണെന്ന് ഇലന്‍ പറയുന്നു.
ചിത്രത്തിലെ കവിന്റെ കഥാപാത്രത്തിന്റെ ഒരു രംഗം ഉദ്ധരിച്ചുകൊണ്ടാണ് സംവിധായകന് സംസാരിച്ചത്. ‘തന്റെ രൂപത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ നേരിടുന്ന സീന്‍, അത്തരം സന്ദര്‍ഭത്തിലൂടെ കടന്നു പോയ വ്യക്തിയാണ് വിജയ്. അദ്ദേഹത്തിന്റ ജീവിതത്തിലെ കയ്പ്പേറിയ ഭാഗം എനിക്ക് ഈ കഥപാത്രത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായകരമായിട്ടുണ്ട്, ഇലന്‍ പറഞ്ഞു.
90കളിലാണ് വിജയ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് നിറത്തിന്റെ പേരിലും മുഖത്തിന്റെ പേരിലും നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടിട്ടുള്ളത്. അത് വിജയ്യുടെ മാത്രം കാര്യമല്ല, ഈ ഇന്ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്. ഫോട്ടോഗ്രാഫര്‍ പാണ്ടിയന്‍ എന്ന എന്റെ അച്ഛനും ഇതേ അനുഭവം നേരിട്ടിട്ടുണ്ട്, ഇലന്‍ വ്യക്തമാക്കി.
സിനിമയില്‍ എത്തിപ്പെടാന്‍ പരിശ്രമിക്കുന്ന ഒരു നടന്റെ കഥയാണ് റൊമാന്റിക് ഡ്രാമ ചിത്രമായ സ്റ്റാര്‍ പറയുന്നത്. നിരവധി കടമ്പകള്‍ കഴിഞ്ഞ് നടന് എന്ന സ്വപ്നം പൂര്‍ത്തിയാക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...