എത്ര പ്രായമായാലും ഉമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
എത്ര പ്രായമായാലും ഉമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
എത്ര പ്രായമായാലും ഉമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട കുടുംബമാണ് മമ്മൂട്ടിയുടേത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയുമായി പുറത്തെത്തുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്മാന് പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറുന്നത്. ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയതാണ് ദുല്‍ഖര്‍ സല്മാന്.
സുല്‍ഫത്തിന്റെ ചിത്രത്തിനൊപ്പമാണ് ദുല്‍ഖറിന്റെ കുറിപ്പ്. ഇപ്പോഴും ഉമ്മ തങ്ങളെ കുട്ടികളായാണ് കാണുന്നതെന്നും ഉമ്മയുടെ ഈ ചിത്രം കണ്ടപ്പോള്‍ പഴയ ഓര്‍മകളിലേയ്ക്ക് താന്‍ പോയെന്നും ദുല്‍ഖര്‍ കുറിച്ചു. ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ കമന്റുകളിലൂടെ സുല്‍ഫത്തിന് പിറന്നാള്‍ ആശംസകളറിയിച്ച് എത്തുന്നുണ്ട്.
നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാന്‍ ഞാന്‍ ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ഞാന്‍ ഈ ചിത്രം കണ്ടെത്തി. ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്.
ഞാന്‍ വീണ്ടും ഒരു കുട്ടിയായതുപോലെ തോന്നി. ഉമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്നെനിക്കറിയാം. എത്ര പ്രായമായാലും അവരുടെ കണ്ണുകളിലും ഹൃദയങ്ങളിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്. ഞങ്ങള്‍ ഉമ്മയെ ഒരുപാട് സ്നേഹിക്കുന്നു, നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...