മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദര്ശിച്ച അദ്ദേഹം, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവായുടെ സ്നേഹാശംസകൾ സുരേഷ് ഗോപിയെ അറിയിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുമായി തനിക്കുണ്ടായിരുന്ന ഊഷ്മളമായ ബന്ധം സുരേഷ് ഗോപിയും അനുസ്മരിച്ചു. അദ്ദഹത്തിന്ടെ ഓർമ്മകൾ അന്തിയുറങ്ങുന്ന ചാപ്പലിൽ പ്രാർത്ഥിച്ച് ‘സ്മൃതിയോരം’ മ്യൂസിയം സന്ദർശിക്കുകയും ചെയ്തു. തനിക്ക് നൽകിയ സ്നേഹാദരവുകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം മടങ്ങി. ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയ്ക്കബ്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജില്ലാ കമ്മറ്റി അംഗം കെ.കെ.മുരളി, കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ.ഗിൽബർട്ട് ചീരൻ, ഡീക്കൻ റിനു പ്രിൻസ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...