Connect with us

മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ

Malayalam

മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ

മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. 2015ലാണ് പരസ്പര സമ്മതത്തോടെ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞത്.

വേര്‍പിരിയലിനു പിന്നാലെ അതിന്റെ കാരണങ്ങളോ തര്‍ക്കങ്ങളോ ഒന്നും ഇവര്‍ തമ്മില്‍ പരസ്യമായി ഉണ്ടായിരുന്നില്ല. രണ്ട് പേരും അധികം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുമില്ല. അഭിമുഖങ്ങളില്‍ പോലും തങ്ങളുടെ കുടുംബകാര്യങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. ദിലീപ് മഞ്ജുവിനെ കുറിച്ചോ മഞ്ജു ദിലീപിനെ കുറിച്ചോ സംസാരിക്കാറില്ല.

ഇപ്പോഴിതാ മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു അഭിമുഖത്തില്‍ തന്റെ കൂടെ അഭിനയിച്ച നായികമാരെ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കവെയാണ് ദിലീപിന്റെ പ്രതികരണം. നവ്യ നായരെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. ‘സിബി സര്‍ കൊണ്ടുവന്നൊരു ഓഡിയോ ക്ലിപ്പാണ് ഞാന്‍ ആദ്യം കണ്ടത്. സിദ്ധു പനയ്ക്കലാണ് എന്നോട് നവ്യയെ കുറിച്ച് പറയുന്നത്.

സിബി സര്‍ ഒന്നും പറയുന്നില്ല, പക്ഷേ നല്ല ടാലന്റുള്ള കുട്ടിയാണ്, നിങ്ങളൊന്ന് കണ്ട് നോക്ക് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നവ്യയുടെ പെര്‍ഫോമന്‍സിന്റെ വീഡിയോ കണ്ടു. മഞ്ജുവിനെയും വിളിച്ച് നവ്യയുടെ വീഡിയോ കാണിച്ചു. സിബി സാറിനെ വിളിച്ച് ആ കുട്ടി ഒകെയാണല്ലോ എന്ന് പറഞ്ഞു. നമ്മള്‍ സിനിമയില്‍ എടുത്തില്ലേലും അവള്‍ ഹീറോയിനാകും എന്നും പറഞ്ഞു. അങ്ങനെയാണ് സിബി സാര്‍ നോക്കാമെന്ന് പറയുന്നത്. അങ്ങനെയാണ് നവ്യ വരുന്നത്.

നിഖില വിമല്‍ ബാലയുടെ കണ്ടുപിടിത്തമാണ്. രസമായിട്ടാണ് തിരുവനന്തപുരം സ്ലാങ്ങ് ഒക്കെ അവള്‍ പറഞ്ഞത്. പിന്നീടാണ് അവളുടെ കലാപരമായ കുടുംബത്തില്‍ നിന്നും വരുന്നതാണെന്ന് മനസിലായത്. കാവ്യ മാധവനെകണ്ടതൊക്കെ അത്ഭുതകരമായ കാര്യമാണ്. കാവ്യയെ പൂക്കാലം വരവായി എന്ന സിനിമയുടെ സമയത്താണ് ആദ്യമായി കാണുന്നത്. നായികയായി ചന്ദ്രന്‍ ഉദിക്കുന്നദിക്കില്‍ എന്ന ചിത്രത്തില്‍ എന്റെ ഒപ്പം അഭിനയിച്ചു. ലാലുവാണ് അവളെ തീരുമാനിക്കുന്നത്.

അതിന് മുന്‍പ് കാണുമ്പോഴൊക്കെ നീ നായികയായി വരുമ്പോള്‍ നമ്മുക്കൊപ്പം മതി എന്നൊക്കെ പറയുമായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒന്നും അറിയില്ലായിരുന്നല്ലോ. മീരാ നന്ദന്‍ ആദ്യമായി കാണുന്നത് എളമക്കരയില്‍ ക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ വെച്ചാണ്. അവിടെ പാടാന്‍ വന്നതായിരുന്നു. ലാലുവാണ് കണക്ട് ചെയ്യുന്നത്.

മഞ്ജുവിനെ ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ലോഹി സാറാണ് മഞ്ജുവിനെ കൊണ്ടുവരുന്നത്. മഞ്ജുവിനെ ഒറ്റക്ക് കണ്ടാല്‍ നല്ല പൊക്കമൊക്കെ തോന്നുമല്ലോ, അതുകൊണ്ട് അറിയാത്ത മട്ടില്‍ ലോഹി സാര്‍ മഞ്ജുവിനെ എന്റെ അടുത്ത് നിര്‍ത്തിച്ചു. സാര്‍ എനിക്ക് പൊക്കമുണ്ടോ എന്നൊക്കെയാണ് നോക്കുകയാണ്. അന്ന് തൊട്ടാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്’, എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം വീഡിയോയ്ക്ക് താഴെ ദിലീപിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മഞ്ജു വാര്യരുടെ പേര് പറയാന്‍ പോലും ദിലീപിന് യോഗ്യത ഇല്ലെന്നാണ് കമന്റുകളില്‍ ഏറെയും. ആ പേര് ഇപ്പോള്‍ ഒരു പേടി സ്വപ്നമല്ലേയെന്നാണ് ചില കമന്റുകള്‍. സ്വന്തം ജീവിതത്തോട് പോലും സത്യസന്ധത പുലര്‍ത്താത്ത താന്‍ വെറുമൊരു നാടക നടന്‍ മാത്രമാണെന്നാണ് മറ്റൊരു കമന്റ്. നടി ആക്രമിക്കപ്പെട്ട കേസ് അടക്കം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളും ഉണ്ട്.

More in Malayalam

Trending