
Actress
ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ!
ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ!
Published on

തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. രജനികാന്ത്, കമല്‍ ഹാസന്, വിജയ് അടക്കം നിരവധി താരങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പോളിംഗ് നടക്കുമ്പോള്‍ പല പ്രമുഖ ബോളിവുഡ് നടിമാര്‍ക്കും വോട്ട് ചെയ്യാനാവില്ല. മെയ് 20ന് ആണ് മുംബൈയില്‍ പോളിംഗ് ആരംഭിക്കുക.
എന്നാല്‍ ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ അടങ്ങുന്ന താരസുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശമില്ല. ആലിയ ഇന്ത്യന്‍ വംശജയാണെങ്കിലും നടിക്ക് ഇന്ത്യന്‍ പൗരത്വമില്ല. ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാന് ഇഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ്. അതിനാല്‍ ആലിയക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്.
നടി കത്രീന കൈഫിനും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഹോങ്കോങ്ങിലാണ് കത്രീന ജനിച്ചത്. കശ്മീരി വംശജനായ ബ്രിട്ടീഷ് ബിസിനസ് മാന്‍ ആണ് കത്രീനയുടെ പിതാവ് മുഹമ്മദ് കൈഫ്. അമ്മ സൂസന്ന ഇംഗ്ലീഷ് അഭിഭാഷകയും ചാരിറ്റി പ്രവര്‍ത്തകയുമാണ്.
നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ശ്രീലങ്കന്‍ പൗരത്വമാണുള്ളത്. അച്ഛന് എല്‍റോയ് ഫെര്‍ണാണ്ടസ് ശ്രീലങ്കക്കാരനും അമ്മ കിം മലേഷ്യക്കാരിയുമാണ്. ബെഹ്റൈനിലാണ് ജാക്വിലിന് ജനിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ളതിനാല്‍ ജാക്വിലിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല.
നടി നോറ ഫത്തേഹിക്ക് കനേഡിയന്‍ പൗരത്വമാണുള്ളത്. നോറയുടെ രക്ഷിതാക്കള്‍ മൊറോക്കോക്കാരാണ്. ഹിന്ദി സിനിമകളിലും ഷോകളിലും ഏറെ ശ്രദ്ധേയായ നോറ ഇന്ത്യയിലാണ് ജീവിക്കുന്നത് എങ്കിലും കനേഡിയന്‍ പൗരത്വമുള്ളതിനാല്‍ വോട്ട് ചെയ്യാനാവില്ല.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...