
Hollywood
93ാം വയസ്സില്‍ കരിയറിലെ അവസാന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ക്ലിന്റ് ഈസ്റ്റ്വുഡ്
93ാം വയസ്സില്‍ കരിയറിലെ അവസാന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ക്ലിന്റ് ഈസ്റ്റ്വുഡ്

ആറരപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടെ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ഹോളിവുഡ് ഇതിഹാസമാണ് ക്ലിന്റ് ഈസ്റ്റ്വുഡ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിന് വിരാമമിടാനൊരുങ്ങിയിരിക്കുകയാണ് നടന്. വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയ്ക്കായി സംവിധാനം ചെയ്യുന്ന ‘ജൂറര്‍ നമ്പര്‍ ടു’ ആണ് ഇതിഹാസ താരത്തിന്റെ കരിയറിലെ അവസാന ചിത്രം.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സിനിമാ ജീവിതത്തിനാണ് വിരാമമായത്. 93ാം വയസ്സിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മനസ്സില്‍ സൂക്ഷിക്കുന്ന ക്ലിന്റ് ഈസ്റ്റ്വുഡ് തന്റെ കരിയറിലെ അവസാന ചിത്രമായി ഒരുക്കുന്നത് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. നിക്കോളാസ് ഹോള്‍ട്ട് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെങ്കിലും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഒരു കൊ ലപാതക വിചാരണയുടെ പശ്ചാത്തലത്തിലുള്ള കോര്‍ട്ട് റൂം ഡ്രാമയാണ് ജൂറര്‍ നമ്പര്‍ 2. ഹോള്‍ട്ടിന് പുറമെ സോയി ഡച്ച്, കീഫര്‍ സതര്‍ലാന്‍ഡ്, ഗബ്രിയേല്‍ ബാസോ, ലെസ്ലി ബിബ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
2021ല്‍ റിലീസ് ചെയ്ത െ്രെക മാച്ചോ ആണ് ക്ലിന്റ് ഇതിനു മുമ്പ് സംവിധാനം ചെയ്ത ചിത്രം. അണ്‍ഫോര്‍ഗിവന്‍, മില്യണ്‍ ഡോളര്‍ ബേബി, മിസ്റ്റിക് റിവര്‍, അമേരിക്കന്‍ സ്നൈപ്പര്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സ്രഷ്ടാവായ അദ്ദേഹം പ്രേക്ഷകര്‍ക്കായി ഒടുവില്‍ കാത്തുവച്ചിരിക്കുന്നത് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികളും.
2008ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ ടൊറിനോയ്ക്ക് ശേഷം കഴി!ഞ്ഞ ഒന്നര പതിറ്റാണ്ടായി വാര്‍ണര്‍ ബ്രദേഴ്സിനായി മാത്രമാണ് ക്ലിന്റ് ഈസ്റ്റ്്വുഡ് സിനിമയൊരുക്കിയിട്ടുള്ളത്. ഇന്‍വിക്റ്റസ്, സള്ളി, അമേരിക്കന്‍ സ്നൈപ്പര്‍ തുടങ്ങിയ ഹിറ്റുകള്‍ പിറന്നതും ഈ കൂട്ടുകെട്ടിലാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്ക്കുന്ന സിനിമാ ജീവിതത്തില്‍ നാല്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...