Connect with us

സുശാന്തിനെ പോലെ യുവാവായ ഒരു നടന്‍ മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി

Hollywood

സുശാന്തിനെ പോലെ യുവാവായ ഒരു നടന്‍ മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി

സുശാന്തിനെ പോലെ യുവാവായ ഒരു നടന്‍ മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി

സിനിമകളില്‍ സജീവമാകുന്ന കാലത്ത് തന്നെ സ്വയം ജീവിതമവസാനിപ്പിച്ച ബോളിവുഡ് നടനാണ് സുശാന്ത് സിംഗ് രജ്പുത്. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് കടുത്ത ഡിപ്രഷനില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുശാന്തിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടന്നെങ്കിലും ഒടുവില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയാണ് സുശാന്തിന്റെ എക്കാലത്തെയും ചര്‍ച്ച ചെയ്യപ്പെട്ട സിനിമ. ധോണിയുടെ മാനറിസം വരെ സുശാന്ത് നോട്ട് ചെയ്ത് ബയോപികില്‍ അഭിനയിച്ചത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പി.കെ, ശുദ്ധ ദേസി റൊമാന്‍സ്, കൈ പോ ച്ചെ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈ പോ ചെയാണ് ആദ്യം അഭിനയിച്ച ചിത്രം.

ദില്‍ ബേച്ചാര എന്ന സിനിമ സുശാന്തിന്റെ മരണത്തിന് ശേഷമാണ് ഒടിടിയിലൂടെ റിലീസ് ചെയ്തത്. 2020ലാണ് സുശാന്ത് സിംഗിനെ തന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017ല്‍ തുടര്‍ച്ചയായി രണ്ട് തവണ ബോര്‍ബ്‌സ് ഇന്ത്യയുടെ നൂറ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ സുശാന്തും ഉണ്ടായിരുന്നു. സുശാന്ത് സിംഗ് രജപുതിനെ നായകനാക്കി ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ദിബാകര്‍ ബാനര്‍ജി. എന്നാല്‍ സുശാന്തിന്റെ മരണത്തിന് ശേഷമുണ്ടായ കാര്യങ്ങള്‍ തന്നെ എല്ലാത്തില്‍ നിന്നും മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ദിബാകര്‍ ബാനര്‍ജി. എല്ലാ കാര്യങ്ങള്‍ക്കും വലിയ കൗതുകമുണ്ടായിരുന്ന വ്യക്തിയായിരുന്നു സുശാന്ത്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നെന്നും തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെ ദിബാകര്‍ പറഞ്ഞു. സയന്‍സ്, സോഷ്യോളജി തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും സുശാന്ത് സംസാരിക്കും. എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇഷ്ടമുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആ രീതികളൊക്കെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. സുശാന്തുമായി തനിക്ക് കുറേ നല്ല ഓര്‍മകള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സുശാന്തിനെ പോലെ യുവാവായ ഒരു നടന്‍ മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും.

സുശാന്തിന്റെ മരണത്തെക്കുറിച്ച് ഒത്തിരി കാര്യങ്ങള്‍ കേട്ടു. അപ്പോഴും ആരും എന്തുകൊണ്ട് മരിച്ചു എന്ന് പോലും ചര്‍ച്ച ചെയ്തില്ല. ആര്‍ക്കും ഒരു ദുഃഖവുമില്ല. എല്ലാവരും ഗോസിപ്പുകള്‍ക്ക് പിന്നാലെയായിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കേണ്ടി വന്നുവെന്ന് ദിബാകര്‍ പറഞ്ഞു. ആരും സുശാന്തിനെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞില്ല. ആരും സുശാന്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചില്ല. ഇപ്പോഴും നിഗൂഢത, ഡ്രഗ്‌സ്, കൊലപാതകം തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രകരിച്ചത്. ഒരു പ്രാര്‍ത്ഥനാ യോഗം ഉണ്ടായോ? അദ്ദേഹം ചെയ്തുവെച്ച സിനിമകളെ പുനരവലോകനം ചെയ്യുന്നത് എവിടെയെന്നും ദിബാകര്‍ ചോദിച്ചു. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ നല്ല ഓര്‍മകള്‍ സംസാരിക്കുന്നത് എവിടെ? സുശാന്തിനെക്കുറിച്ചുള്ള കഥകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. അല്ലാതെ അതിലുള്ള വിഷമം ആരും പങ്കുവെച്ചില്ല.

More in Hollywood

Trending

Recent

To Top