
News
വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും!
വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും!

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നാട്ടില്‍ എത്തി നടന് വിജയ്. റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ആരാധകര്‍. രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേര് തടിച്ചു കൂടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. വിജയിയുടെ വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചും ആയിരുന്നു അവര്‍ വിജയിയെ പോളിങ്ങിനായി എത്തിച്ചത്.
മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേല്‍പ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബൂത്തിലെത്തിയ താരത്തിനെ ജനക്കൂട്ടം കാരണം കഷ്ടപ്പെട്ട് അകത്ത് കയറ്റുന്ന പൊലീസുകാരെയും വീഡിയോയില്‍ കാണാം.
അതേസമയം, വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദ ഗോട്ട് എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് ദ ഗ്രേസ്റ്റസ്റ്റ് ഓഫ് ഓള് ടൈം എന്നതാണ്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തി ആയെന്നാണ് വിവരം. പുതിയ ഷെഡ്യൂള്‍ തമിഴ്നാട്ടില്‍ തന്നെയാണ്. ചെന്നൈയില്‍ വൈകാരെ ഷൂട്ടിംഗ് ആരംഭിക്കും.
ഫാന്റസി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സെപ്റ്റംബറില്‍ തിയറ്റുകളില്‍ എത്തും. ലിയോ ആണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷനും സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ അടക്കം വന്‍ വരവേല്‍പ്പും റെക്കോര്‍ഡും സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നു.
തൃഷ നായികയായി എത്തിയ ചിത്രത്തില്‍ മലയാള നടന് മാത്യുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം നിലവില്‍ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും പൂര്‍ത്തിയാക്കിയ ശേഷം വിജയ് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...