
News
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം തുടങ്ങി മലയാളത്തിലെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ബല്‍റാം. സംസ്കാരം കണ്ണൂര്‍ പുല്ലുപ്പി സമുദായ ശ്മശാനത്തില്‍ ഇന്ന് രണ്ടു മണിക്ക് നടക്കും.
1997ല്‍ ജയരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘കളിയാട്ട’ത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്. വില്യം ഷേക്സ്പിയറിന്റെ വിശ്വപ്രസിദ്ധമായ നാടകം ‘ഒഥല്ലോ’ അടിസ്ഥാനമാക്കിയാണ് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ബല്‍റാം കളിയാട്ടത്തിന്റെ കഥ ഒരുക്കിയത്.
ഷേക്സ്പിയറിന്റെ ‘ഹാംലറ്റ്’ അടിസ്ഥാനമാക്കിയാണ് 2012ല്‍ പുറത്തിറങ്ങിയ കര്‍മ്മയോഗിയുടെ തിരക്കഥ ബല്‍റാം രചിച്ചത്. ഇന്ദ്രജിത്ത് നായകനായ ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്തത്. 1983ല്‍ മുയല്‍ഗ്രാമം എന്ന ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടിയിട്ടുണ്ട്.
1962 ല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ സി.എം ജാനകിയമ്മയുടെയും സി.എച്ച് പത്മനാഭന് നമ്പ്യാരുടെയും രണ്ടാമത്തെ മകനായാണ് സി.എം ബല്‍റാം ജനിച്ചത്. 28 വയസ് വരെ തലശ്ശേരിയിലെ മനേക്കരയില്‍ ജീവിച്ച ബല്‍റാമിന്റെ കുടുംബം 1990ല്‍ മട്ടന്നൂരിലേക്ക് താമസം മാറുകയായിരുന്നു. കെ.എന്‍ സൗമിനിയാണ് ബല്‍റാം മട്ടന്നൂരിന്റെ ഭാര്യ, മകള്‍ ഗായത്രി.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...