
News
ആ ചരിത്രനേട്ടവും സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്സ്!; മലയാള്തിന് ഇത് അഭിമാന നിമിഷം
ആ ചരിത്രനേട്ടവും സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്സ്!; മലയാള്തിന് ഇത് അഭിമാന നിമിഷം

മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22ന് തിയേറ്ററിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ പിടിച്ചിരുത്തിയിരുന്നു. 200 കോടി കടക്കുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടം കൂടി മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രം ബോക്സോഫീസില്‍ 250 കോടി നേടുമെന്നാണ് പുറത്തുവരുന്ന വിവരം. തെന്നിന്ത്യയില്‍ ഉള്‍പ്പെടെ വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തെ സിനിമാ ലോകം ഒന്നടങ്കം വാഴ്ത്തുകയാണ്. തമിഴ് പ്രേക്ഷകരായിരുന്നു ചിത്രത്തെ ഏറ്റവും കൂടുതല്‍ ഏറ്റെടുത്തത്.
റിലീസ് ചെയ്ത് 53 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും മഞ്ഞുമ്മല്‍ ബോയ്സിന്റെ തെരോട്ടം തുടരുകയാണ്. കേരളത്തില്‍ നിന്ന് ചിത്രം 71 കോടി നേടിയപ്പോള്‍ തമിഴകത്ത് നിന്ന് 64 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. തെന്നിന്ത്യയില്‍ നിന്ന് 10 കോടി കളക്ഷനില്‍ കൂടുതല്‍ നേടിയ ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടവും മഞ്ഞുമ്മല്‍ സ്വന്തമാക്കിയിരുന്നു. ഇതുവരെ ആഗോളത്തലത്തില്‍ 236 കോടിയാണ് ചിത്രം നേടിയത്.
കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന സുഹൃത്തുക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍ തുടങ്ങിയ യുവതാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സായി ചിത്രത്തിലെത്തിയത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....