ഇൻട്രൊഡ്യൂസിങ് മൈ ഫേവറേറ്റ് ഹോമി! സുന്ദരിക്കൊപ്പമുള്ള ചിത്രം മാധവ് പങ്കിട്ടതോടെ ആശംസകളും ലൈക്കുകളും ഒഴുകിയെത്തി.. ചിത്രം വൈറൽ

സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. പെൺമക്കൾ രണ്ടുപേരും ഇതുവരെയും സിനിമയിലേക്ക് എത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാൾ മാധവ് സുരേഷാണ്. മാധവിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ചേച്ചി ഭാഗ്യയുടെ വിവാഹത്തിനും താരം മാധവ് തന്നെയായിരുന്നു. മാധവിന്റെ വീഡിയോകളെല്ലാം ആ സമയത്ത് വൈറലായിരുന്നു. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് വൈറലാകുന്നത്. ഇൻട്രൊഡ്യൂസിങ് മൈ ഫേവറേറ്റ് ഹോമി എന്ന് തലക്കെട്ട് നൽകി ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മാധവ് പങ്കിട്ടത്. അതേ പെൺകുട്ടിക്കൊപ്പം കാറിൽ സഞ്ചരിക്കുന്ന ചിത്രവും മാധവ് പങ്കിട്ടിട്ടുണ്ട്. സുന്ദരിക്കൊപ്പമുള്ള ചിത്രം മാധവ് പങ്കിട്ടതോടെ ആശംസകളും ലൈക്കുകളും ഒഴുകിയെത്തി. സെലിബ്രിറ്റികൾ അടക്കം ചുവന്ന ഹാർട്ടിന്റെ ഇമോജി കമന്റായി കുറിച്ചിട്ടുണ്ട്. അതേസമയം ചിലർക്ക് അറിയേണ്ടിയിരുന്നത് മാധവിന്റെ പ്രണയിനിയാണോ കൂടെയുള്ള പെൺകുട്ടിയെന്നായിരുന്നു. അത്തരമൊരു ബന്ധം ഇരുവരും തമ്മിലുണ്ടെന്ന് സൂചന നൽകുന്നതാണ് ഫോട്ടോകൾ. ചേട്ടൻ ഗോകുൽ വിവാഹിതനാകുന്നതിന് മുമ്പ് മാധവ് വിവാഹിതനാകുമോയെന്നുള്ള രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് വരുന്നുണ്ട്. ഒരിടയ്ക്ക് മാധവും ദിലീപിന്റെ മകൾ മീനാക്ഷിയും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
അടുത്ത കുടുംബ സുഹൃത്തുക്കളാണ് ദിലീപും സുരേഷ് ഗോപിയും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സജീവമായി ദിലീപിനൊപ്പം മീനാക്ഷിയുമുണ്ടായിരുന്നു. ഭാഘ്യയുടെ വിവാഹത്തിന് മുന്നോടിയായി ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ കുടുംബത്തെ സന്ദർശിച്ച ചിത്രങ്ങൾ വൈറലായിരുന്നു. അതിൽ കാവ്യയും ദിലീപും മാധവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. അതിനും നാളുകൾക്ക് മുമ്പ് ഒരു വിവാഹ ചടങ്ങിനിടയിൽ നിന്നും ദിലീപിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധവ് പങ്കുവെച്ചിട്ടുണ്ടായിരുന്നു. അന്ന് ദിലീപിനൊപ്പം മകൾ മീനാക്ഷിയുമുണ്ടായിരുന്നു. മാധവിനെയും മീനാക്ഷിയെയും ഇടവും വലവും നിർത്തിയുള്ള ദിലീപിന്റെ ചിത്രം അന്ന് വൈറലായിരുന്നു. മാധവും മീനാക്ഷിയും ഒരു സിനിമയിൽ എങ്കിലും ഒന്നിക്കുമോ എന്നാണ് അന്ന് ആ ചിത്രം വൈറലായപ്പോൾ ആരാധകർ ചോദിച്ചത്. ആരാധകർ ഏറെ സ്നേഹിക്കുന്ന സെലിബ്രിറ്റി കിഡ്സിൽ മുൻനിരയിൽ നിൽക്കുന്ന ആളാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിലെ സജീവ താരം കൂടിയാണ് മീനാക്ഷി. താരപുത്രി പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകളിലും ആരാധകർ കൂടുതലും ചോദിക്കാറുള്ളത് മീനാക്ഷിയുടെ വിവാഹത്തെപ്പറ്റി തന്നെയാണ്. താരപുത്രി ഇപ്പോൾ മെഡിസിൻ പഠനം കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ്.
അതുപോലെ മാധവ് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളിയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. മാധവിന്റെയും കൂട്ടുകാരുടെയും ഗംഭീര പ്രകടനം ട്രെയിലറിലുടനീളം കാണാം. തുടക്കക്കാരന്റെ പതർച്ചകൾ ഒന്നുമില്ലാതെ തന്നെ മാധവ് ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാൽ നായകനായി എത്തി, ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...