Connect with us

സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയായി

Tamil

സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയായി

സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയായി

സംവിധായകന്‍ ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. സിനിമയിലെ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, വിക്രം, സൂര്യ, കാര്‍ത്തി, നയന്‍താര, സംവിധായകന്‍ മണിരത്‌നം, വിഘ്‌നേശ് ശിവന്‍ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.

സംവിധായകന്‍ അറ്റ്‌ലീയാണ് അതിഥി സല്‍ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സിനിമ താരങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ രം?ഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഐശ്വര്യ, അതിഥി, അര്‍ജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021ല്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്‌സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വിവാഹമോചിതരായി.

അതേസമയം, പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ 2, രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തും.

More in Tamil

Trending

Recent

To Top