
Social Media
ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ…, എന്റെ മക്കളോടും പറഞ്ഞിരുന്നത് ഇത് തന്നെ!; നടി സീനത്ത് അമന്
ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ…, എന്റെ മക്കളോടും പറഞ്ഞിരുന്നത് ഇത് തന്നെ!; നടി സീനത്ത് അമന്

ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ എന്ന് ബോളിവുഡ് താരം സീനത്ത് അമന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സീനത്ത് തന്റെ ആരാധകര്‍ക്ക് റിലേഷന്‍ഷിപ്പ് അഡൈ്വസ് നല്‍കിയത്. തന്റെ മക്കള്‍ക്കും ഇതേ ഉപദേശമാണ് താന്‍ നല്‍കിയതെന്നും താരം കുറിക്കുന്നു.
സീനത്ത് അമന്റെ കുറിപ്പ് വായിക്കാം
എന്റെ പോസ്റ്റിന് അടിയിലായി നിങ്ങളില്‍ ഒരാള്‍ റിലേഷന്‍ഷിപ്പ് അഡൈ്വസ് ചോദിച്ചിരുന്നു. ഞാന്‍ ഇതിനു മുന്‍പ് തുറന്നു പറയാത്ത വ്യക്തിപരമായ അഭിപ്രായം ഇതാണ്. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ ഉറപ്പായും വിവാഹത്തിനു മുന്‍പ് ഒന്നിച്ച് താമസിക്കണം. എന്റെ ആണ്മക്കള്ക്കും ഇതേ ഉപദേശമാണ് ഞാന്‍ നല്‍കിയത്. അവര്‍ ഇരുവര്‍ക്കും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു.
എനിക്ക് യുക്തിസഹമായി തോന്നുന്നത് ഇതാണ്.രണ്ടു പേര് തങ്ങളുടെ ബന്ധത്തിലേക്ക് കുടുംബത്തേയും ഗവണ്മെന്റിനേയും കൊണ്ടുവരുന്നതിനു മുന്‍പായി ഏറ്റവും വലിയ പരീക്ഷണം നടത്തണം. ഒരു ദിവസത്തിലെ കുറച്ച് മണിക്കൂറുകള്‍ ഏറ്റവും മികച്ച രീതിയില്‍ ഇരിക്കാന്‍ എളുപ്പമാണ്. പക്ഷേ നിങ്ങള്‍ക്ക് ഒരേ ബാത്ത്റൂം പങ്കുവെക്കാനാവുമോ? മോശം മൂഡിലായിരിക്കുമ്പോള്‍ എന്ത് ചെയ്യും? എല്ലാ രാത്രിയിലും എന്ത് കഴിക്കണം എന്ന് സമ്മതിക്കുമോ?
കിടപ്പുമുറിയില്‍ നിങ്ങളുടെ ആവേശം നിലനിര്‍ത്താനാകുമോ? രണ്ട് വ്യക്തികള്‍ ചേര്‍ന്നു നില്ക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും നേരിടാന്‍ നിങ്ങള്‍ക്കാകുമോ? ചുരുക്കിപ്പറഞ്ഞാന്‍ നിങ്ങള്‍ക്ക് ഒന്നിച്ചു പോകാനാകുമോ? ഇന്ത്യന്‍ സമൂഹം ഒന്നിച്ചു ജീവിക്കുന്നതിനെ പാപമായാണ് കാണുന്നതെന്ന് എനിക്ക് അറിയാം. പക്ഷേ പല കാര്യങ്ങളിലും സമൂഹത്തിന് അസ്വസ്ഥതയുണ്ട്. ആളുകള്‍ എന്ത് പറയും? എന്നുമാണ് താരം ചോദിക്കുന്നത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...