Social Media
ഇക്കോ റിസോര്‍ട്ടിലെ ബാത്ത്‌റൂമില്‍ അപ്രതീക്ഷിത ‘അതിഥി’!; വീഡിയോയുമായി നടന്‍
ഇക്കോ റിസോര്‍ട്ടിലെ ബാത്ത്‌റൂമില്‍ അപ്രതീക്ഷിത ‘അതിഥി’!; വീഡിയോയുമായി നടന്‍
നിരവധി ആരാധകരുള്ള താരമാണ് കൊമേഡിയനും നടനുമായ വീര്‍ ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ താന്‍ താമസിക്കുന്ന റിസോര്‍ട്ടിലേയ്ക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. അദ്ദേഹം താമസിക്കുന്ന റിസോര്‍ട്ടിലെ ബാത്ത്‌റൂമില്‍ പാമ്പിനെ കാണുകയായിരുന്നു. പാമ്പിന്റെ വിഡിയോയ്‌ക്കൊപ്പമായിരുന്നു വീര്‍ ദാസിന്റെ പോസ്റ്റ്.
ഒരു ഷൂട്ടിനായാണ് അദ്ദേഹം ഇക്കോ റിസോര്‍ട്ടില്‍ എത്തിയത്. ബാത്ത്‌റൂമില്‍ കയറി മൂത്രമൊഴിക്കുന്നതിനിടെയാണ് സീലിങ്ങില്‍ നിന്ന് പാമ്പ് ഇറങ്ങിവന്നത്. തുടര്‍ന്ന് അദ്ദേഹം റിസോര്‍ട്ട് ജീവനക്കാരെ അറിയിക്കുകയായിരുന്നു. പാമ്പിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. താന്‍ ഇനി ബാത്ത്‌റൂം ഉപയോഗിക്കില്ലെന്ന് തമാശയായി അദ്ദേഹം പറയുന്നുണ്ട്.
എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് വിഡിയോ. വീറിന്റെ ഹ്യൂമര്‍ സെന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അനന്യ പാണ്ഡ്യ നായികയായി എത്തുന്ന കോള്‍ മീ ബേഎന്ന സീരീസാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
