
Movies
ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്; ബ്ലെസി
ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്; ബ്ലെസി

ബെന്യാമിന്റെ ആടുജീവിതം വായിച്ചത് മുതല്‍ ഓരോ മലയാളികളുടെയും മനസില്‍ കയറിക്കൂടിയ ആളാണ് നജീബ്. അദ്ദേഹം അനുഭവിച്ച യാതനകള്‍ ഓരോ വരിയിലൂടെയും വായിച്ചവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ആ കഥയാണ് ഇന്ന് ആടുജീവിതം എന്ന അതേപേരില്‍ തിയറ്ററുകളില്‍ എത്തി വിജയഗാഥ രചിക്കുന്നത്. സിനിമ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനിടെ നജീബിനെ സഹായിക്കണമെന്ന തരത്തില്‍ പലരും കമന്റുകള്‍ ചെയ്തിരുന്നു.
ചിലര്‍ അദ്ദേഹത്തിന് ഒന്നും കൊടുത്തില്ലെന്ന് പറഞ്ഞ് സിനിമാ ടീമിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന് ബ്ലെസി.
‘നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ട് ആണ് ഞങ്ങള്‍ക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആള്ക്കാര് പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മള് ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിന് മുന്‍പെ തന്നെ ഒരു ജോലി നമ്മള് ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.
ഇതിനോടകം പലരും പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പറയാം. ഞാന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്. ഞാന്‍ പോലും കഴിഞ്ഞ ദിവസം ആണ് അറിയുന്നത്. നമ്മുടെ ഇടയില്‍ പോലും അത് ആര് കൊടുത്തു എന്ന് ചര്‍ച്ച ചെയ്യുന്നില്ല. ഒരിക്കലും ആര്‍ക്കും ആശങ്ക വേണ്ട’, എന്നാണ് ബ്ലെസി പറഞ്ഞത്.
ഇക്കാര്യത്തില്‍ ബെന്യാമിനും പ്രതികരിച്ചു. ‘പണം നമ്മള് എത്ര കൊടുത്തിട്ടുണ്ട് എന്നത് നമുക്ക് അറിയാം. ധാരാളം വരുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും പണം നല്‍കുന്നുമുണ്ട്. രഹസ്യമായി. അവരൊന്നും അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നജീബിനെ ഇന്ന് കേരളം കൊണ്ടു നടക്കുന്നു. ആദരിക്കുന്നു’, എന്നാണ് അദ്ദേഹം പറഞ്ഞത്. കൗമുദി മൂവീസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...