
Actor
ഭാര്യയുടെ ക്രൂരമായ പീ ഡനം; കുനാല്‍ കപൂറിന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
ഭാര്യയുടെ ക്രൂരമായ പീ ഡനം; കുനാല്‍ കപൂറിന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ഭാര്യയുടെ ക്രൂരമായ പീ ഡനത്താല് ദാമ്പത്യം തുടരാന്‍ കഴിയില്ലെന്ന് വിമാഹമോചന ഹര്‍ജി നല്കിയ സെലിബ്രിറ്റി ഷെഫ് കുനാല്‍ കപൂറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. നേരത്തെ വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കപൂര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
പങ്കാളിക്കെതിരെ അപകീര്‍ത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നത് ക്രൂ രതയ്ക്ക് തുല്യമാണെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.
ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റിന്റെയും നീന ബന്‍സാല്‍ കൃഷ്ണയുടെയും ബെഞ്ചാണ് കുനാല്‍ കപൂറിന് വിവാഹ മോചനം അനുവദിച്ചത്. ഭാര്യ കുനാല്‍ കപൂറിനെതിരായി കോടതിയില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് തന്നെ ക്രൂ രതയാണ് എന്ന് കോടതി പറഞ്ഞു.
ഇത്തരം ക്രൂരത സഹിച്ച് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടത് നാല് കപൂറിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും കോടതി പറഞ്ഞു. 2008 ഏപ്രിലിലാണ് കുനാല്‍ വിവാഹിതനായത്. 2012 ല്‍ അവര്‍ക്ക് ഒരു മകന് ജനിച്ചു. മാസ്റ്റര്‍ഷെഫ് ഇന്ത്യ എന്ന ടെലിവിഷന്‍ ഷോയില്‍ വിധികര്‍ത്താവായിരുന്ന കപൂര്‍ തന്റെ ഹരജിയില്‍ തന്റെ ഭാര്യ തന്നെ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ചിരുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഭര്‍ത്താവ് എന്നും, എപ്പോഴും ഭര്‍ത്താവുമായി ആശയവിനിമയം നടത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും. തന്നെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി വിവാഹമോചനം നേടുന്നതിനായി കെട്ടിച്ചമച്ച കഥകള്‍ മെനഞ്ഞെടുത്തുവെന്നുമാണ് കുനാലിന്റെ മുന്‍ ഭാര്യ ആരോപിച്ചത്. മേല്‍ക്കോടതിയില്‍ ഹര്‍ജിയുമായി പോകുമെന്നും അവര്‍ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...