Actor
ആഡംബര കാര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂര്‍; വിലയെത്രയെന്നോ!!
ആഡംബര കാര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂര്‍; വിലയെത്രയെന്നോ!!
ബോളിവുഡില്‍ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിറ്റി വി8 ആണ് രണ്‍ബീര്‍ സ്വന്തമാക്കിയ പുതിയ കാര്‍.
താരത്തിന്റെ അവസാന ചിത്രമായ അനിമലിലെ കഥാപാത്രമായ രണ്‍വിജയ് സിംഗിനും ആഡംബര കാറുകളോടാണ് താത്പര്യം. രണ്‍വിജയ്ക്ക് റോള്‍സ് റോയ്‌സിനോടാണ് ഇഷ്ടമെങ്കില്‍, രണ്‍ബീറിന് ബ്രിട്ടീഷ് ലക്ഷ്വറി കാറുകളോടാണ് കമ്പം. രണ്‍ബീറിന്റെ കാര്‍ കളക്ഷന്‍ വിപുലീകരിക്കാനെത്തിയ ‘ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിറ്റി വി8’ ന്റെ വില ഏകദേശം 6 കോടി രൂപയാണ്.
41 കാരനായ രണ്‍ബീറിന് മെഴ്‌സിഡസ്എഎംജി ജി 63, മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ഔഡി 8, ഔഡി ആര്‍8, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ തുടങ്ങിയ കാറുകള്‍ സ്വന്തമായിട്ടുണ്ട്.